1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2016

സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ നേതാവ് നരേന്ദ്ര മോഡിയെന്ന് ടൈം മാഗസിന്‍. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് മോഡി ഈ നേട്ടത്തിന് അര്‍ഹനാകുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ ‘ഇന്റര്‍നെറ്റ് താരം’ എന്ന് വിശേഷിപ്പിച്ച ടൈം മാഗസിന്‍ മോഡി സാമൂഹ്യ മാധ്യമങ്ങളെ നയതന്ത്രം നടപ്പാക്കാന്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ദനാണെന്നും വിലയിരുത്തി.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ്, ടെലിവിഷന്‍ ചൂടന്‍താരം കിം കര്‍ദാഷിയാന്‍, ഭര്‍ത്താവ് കെനിയന്‍ വെസ്റ്റ്, എഴുത്തുകാരി ജെ കെ റൗളിംഗ്, ഒളിമ്പ്യന്‍ അത്‌ലറ്റ് കാത്ത്‌ലീന്‍ ജെന്നര്‍, ഫുട്‌ബോള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.

സാമൂഹ്യസൈറ്റുകള്‍ വഴി ആഗോളമായി ഉണ്ടാക്കുന്ന പ്രതിഫലനം, വാര്‍ത്തകളില്‍ നിലനില്‍ക്കാനുള്ള കഴിവ് എന്നിവയെല്ലാമാണ് സ്വാധീനമുണ്ടാക്കുന്ന ആള്‍ക്കാരെ കണ്ടെത്താന്‍ ടൈം മാനദണ്ഡമാക്കിയത്. സാമൂഹ്യസൈറ്റുകളില്‍ സജീവമായ മോഡിക്ക് 18 ദശലക്ഷം ട്വിറ്റര്‍ ഫോളോവേഴ്‌സും 32 ദശലക്ഷം ഫേസ്ബുക്ക് ലൈക്കുകളും ഉണ്ടെന്ന് ടൈം കണ്ടെത്തി. ഏഴ് ദശലക്ഷം പേരാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് മത്സരിക്കുന്ന ട്രംപിനെ ട്വിറ്ററില്‍ പിന്തുടരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.