സ്വന്തം ലേഖകന്‍: കളി കാര്യമായി, ഡിങ്ക മതക്കാരുടെ ആദ്യ മഹാസമ്മേളനം കോഴിക്കോട്. സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്ന ഡിങ്ക മതത്തിന്റെ പേരില്‍ മഹാസമ്മേളനം കോഴിക്കോട്ട് ഈ മാസം 20 ന് നടക്കുമെന്നാണ് ഡിങ്ക മതാനുയായികള്‍ പറയുന്നത്. സമ്മേളന വിവരം അരിയിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളും ഒപ്പം കോഴിക്കോട് ചുവരെഴുത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഡിങ്കന്റെ ചിത്രത്തോടൊപ്പം കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ മാര്‍ച്ച് 20 ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് നടക്കുമെന്ന രീതിയിലാണ് സമ്മേളനത്തിന്റെ പ്രചരണം. ഡിങ്കോയിസത്തിന്റെ ഫേസ്ബുക്ക് പേജിലും പരസ്യം നല്‍കിയിട്ടുണ്ട്. പരിസ്ഥിതിയെ നശിപ്പിക്കാതെ, പൊതുജനത്തെ ദ്രോഹിക്കാതെ എന്ന തലക്കെട്ടോടെയാണ് ഡിങ്ക മത മഹാസമ്മേളനത്തിന്റെ പോസ്റ്റര്‍.
അടുത്ത കാലത്താണ് ഡിങ്കോയിസം കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്. മതവിദ്വേഷികളും സമാധാനകാംഷികളുമായ ഒരുകൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് തുടങ്ങിയ തമാശകൂട്ടായ്മയാണ് ഡിങ്കമതമായി പ്രചാരം നേടിയിരിക്കുന്നത്.
സാമ്പ്രദായിക മതവിശ്വാസങ്ങളെ വെല്ലുവിളിക്കുന്ന പോസ്റ്റിന് വലിയ സ്വീകാര്യത നവമാധ്യമങ്ങളില്‍ കിട്ടുകയും ചെയ്തിരുന്നു. ഡിങ്ക മതത്തിന്റെ ഫേസ്ബുക്ക് പേജ് ഇതിനകം മുപ്പതിനായിരത്തിലധികം പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല