സ്വന്തം ലേഖകന്‍: കൈക്കൂലിക്കാര്‍ക്ക് കൊടുക്കാന്‍ പൂജ്യം രൂപാ നോട്ടുമായി സര്‍ക്കാര്‍ ഇതര സംഘടന രംഗത്ത്. രാജ്യത്തെ അഴിമതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായ പോരാട്ടത്തിനായാണ് പൂജ്യം രൂപാ നോട്ടുകള്‍ ഫിഫ്ത് പില്ലാര്‍ എന്ന സര്‍ക്കാര്‍ ഇതര സംഘടന രംഗത്തിറക്കിയത്.
സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പൂജ്യം രൂപാ നോട്ടുകള്‍ അടിച്ചിറക്കിയിരിക്കുന്നത്. കൈക്കൂലി ആവശ്യപ്പെടുന്നവര്‍ക്ക് ഈ നോട്ടുകെട്ടുകള്‍ നല്കി സാധാരണക്കാര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്നാണ് സംഘടനയുടെ ആഹ്വാനം.
‘സീറോ നോട്ടുകളെ’ രാജ്യത്ത് പ്രോത്സാഹിപ്പിക്കേണ്ട ചില സാഹചര്യങ്ങള്‍ നിലവിലുള്ളതായി ഫിഫ്ത് പില്ലാറിന്റെ സ്ഥാപകന്‍ വിജയ് ആനന്ദ് വ്യക്തമാക്കി. രാജ്യത്ത് സസ്പെന്‍ഷനും ജയില്‍ ശിക്ഷയും ലഭിക്കുന്ന കുറ്റമാണ് കൈക്കൂലി.
ഈ സാഹചര്യത്തില്‍ കൈക്കൂലിയായി സിറോ നോട്ടുകള്‍ നല്കുമ്പോള് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ഭയപ്പെടും. ഇത് അഴിമതിയെ എതിര്‍ക്കുന്നതിന്റെ മികച്ച രീതിയാകും, അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല