സ്വന്തം ലേഖകന്‍: ചില്ലറ വില്‍പ്പന സ്ഥാപനങ്ങള്‍ക്ക് മൂക്കു കയറിടാന്‍ സൗദി സര്‍ക്കാര്‍, നടപടി സൗദിവല്‍ക്കരണത്തിന്റെ ഭാഗം. ഏറെ മലയാളികള്‍ ജോലി ചെയ്യുന്ന ചില്ലറ വില്‍പ്പന സ്ഥാപനങ്ങളെ നിയന്ത്രിക്കാനാണ് സൗദി സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
പലചരക്കു കടകള്‍ (ബകാലകള്‍) അടച്ചുപൂട്ടുകയും ചെറിയ റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. പകരം സൗദി പൗരന്മാര്ക്ക് വന്‍തോതില്‍ തൊഴില്‍ നല്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.
ബകാലകള്‍ അടച്ചുപൂട്ടാനായി തൊഴില്‍ മന്ത്രാലയത്തിനു നിര്‍ദേശം സമര്‍പ്പിച്ചതായി ശൂറാ കൌണ്‍സില്‍ അംഗം മുഹമ്മദ് അല്‍ ഖനെയ്സി അറിയിച്ചു. ഒരു പ്രദേശത്ത് ഒന്നില്‍ കൂടുതല്‍ പലചരക്കുകട കൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം കടകള്‍ ചെറുതായിരിക്കും. അതിനാല്‍ അവിടെ വനിതാവല്‍ക്കരണം സാധ്യമല്ല. വന്‍കിട കടകളില്‍ കൂടുതല്‍ യുവാക്കള്‍ക്കും യുവതികള്‍ക്കും തൊഴില്‍ നല്കാന് കഴിയും. ഈ ശുപാര്‍ശ മന്ത്രാലയം സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.
ശുപാര്‍ശ നിയമമായാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കും അത്. സൗദിയുടെ ചില്ലറ വില്‍പ്പന മേഖലയില്‍ നല്ലൊരു പങ്കും പ്രവാസികളുടെ കൈയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല