സ്വന്തം ലേഖകന്‍: കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരം,ജെഎന്‍യു ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറക്കും. ജെഎന്‍യു ഉള്‍പ്പെടെയുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ അവ രൂപീകരണ ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കുന്ന സാഹചര്യത്തില്‍ കുറക്കാനാണ് ആലോചിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി സര്‍വകലാശാലകള്‍, ഗവേഷണസ്ഥാപനങ്ങള്‍, അക്കാദമികള്‍ തുടങ്ങിയവയുടെ പ്രകടനം വിലയിരുത്തി സാമ്പത്തിക ആനുകൂല്യങ്ങള്‍ നിശ്ചയിക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും സാമ്പത്തിക ഉപദേഷ്ടാക്കളും അംഗങ്ങളായ രണ്ട് സമിതി രൂപീകരിച്ചു. സബ്‌സിഡി ഉപയോഗിച്ച് പഠിക്കുന്ന വിദ്യാര്‍ഥികള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നുവെന്ന് ജെഎന്‍യു വിഷയത്തില്‍ പരക്കെ പ്രചാരണം നടന്നിരുന്നു.
വിദ്യാര്‍ഥികളുടെ ഫെലോഷിപ്പും ഗ്രാന്റും വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള ശുപാര്‍ശകള്‍ സമിതി മുന്നോട്ടു വയ്ക്കുമെന്നാണ് സൂചന. മിക്ക സ്വയംഭരണ സ്ഥാപനങ്ങളും സാമ്പത്തികമായി മോശം അവസ്ഥയിലാണ്. ശമ്പളം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി എല്ലാത്തിനും സര്‍ക്കാരിനെമാത്രം ആശ്രയിക്കുന്നത് ശരിയായ പ്രവണതയല്ല.
ഈ സാഹചര്യത്തില്‍, നികുതിപ്പണം അനാവശ്യമായി ചെലവിടുന്നുണ്ടോയെന്ന് പരിശോധിച്ച്, സ്വയംഭരണ സ്ഥാപനങ്ങളെ സ്വന്തംകാലില്‍ നിര്‍ത്താനുള്ള ശുപാര്‍ശകള്‍ മുന്നോട്ടു വയ്ക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. നെറ്റ് യോഗ്യതയില്ലാത്ത ഗവേഷകരുടെ ഫെലോഷിപ്പ് റദ്ദാക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. ജെഎന്‍യുവിലും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും മറ്റുമുണ്ടായ പ്രതിഷേധ സമരങ്ങള്‍ക്കുള്ള കേന്ദ്രത്തിന്റെ പ്രതികാരം കൂടിയാണ് സാമ്പത്തിക നിയന്ത്രണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല