സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂളില്‍ പോരാട്ടം രൂക്ഷം, 100 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് ശക്തി കേന്ദ്രമായ മൊസൂളില്‍ ഇറാഖി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാഖി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സൈന്യം ട്വിറ്ററിലൂടെയാണ് പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. മൊസൂളില്‍ ഐ.എസിന്റെ നില പരുങ്ങലിലായെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഐ.എസിന്റെ താവളമായ മൊസൂള്‍ സര്‍വകലാശാലയിലും മറ്റു ചില പ്രധാന കേന്ദ്രങ്ങളിലുമാണ് സൈന്യം വ്യോമാക്രമണം നടത്തിയത്.
സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ആരും ഉണ്ടായിരുന്നില്ലെന്ന് സൈന്യം ട്വിറ്ററില്‍ വ്യക്തമാക്കുന്നു. പരിശീലനത്തിനായി ഐ.എസ് സര്‍വകലാശാലയും പരിസരവും ഉപയോഗിച്ച് വരുകയായിരുന്നു. 17 മുതിര്‍ന്ന ഐ.എസ് ജിഹാദികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല