സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ നായ കൊലയാളിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം. മൃഗങ്ങള്‍ക്ക് എതിരായ ക്രൂരതകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സ്ഥാപനമാണ് അപൂര്‍വമായ സമ്മാനം പ്രഖ്യാപിച്ചത്.
ഡല്‍ഹിയില്‍ ഗ്രീന്‍ പാര്‍ക്ക് മെട്രോ സ്‌റ്റേഷന് പുറത്ത് യുവാവ് നാല് നായ്ക്കളെ കുത്തി പരിക്കേല്‍പ്പിക്കുന്നതിന്റേയും ഒരു നായ്ക്കുട്ടിയെ കുത്തിയശേഷം നിലത്തടിച്ച് കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ആറു മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ ഷോര്‍ട്ട്‌സും ജാക്കറ്റും ധരിച്ചാണ് അക്രമി പ്രത്യക്ഷപ്പെടുന്നത്. ദൃശ്യങ്ങളില്‍ ഇയാളുടെ കയ്യില്‍ ഒരു കത്തിയുള്ളതായും വ്യക്തമാണ്. തുടര്‍ന്ന് ഒരു നായ്ക്കുട്ടിയെ കൊലപ്പെടുത്തുന്നതിന്റെയും മറ്റ് നാല് നായ്ക്കളെ ഇയാള്‍ പരിക്കേല്‍പ്പിക്കുന്നതായും ദൃശ്യത്തിലുണ്ട്.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെക്കുറിച്ച് ഇതുവരെ തുമ്പൊന്നും കിട്ടിയിട്ടില്ല. ഇതേ തുടര്‍ന്നാണ് സമ്മാന പ്രഖ്യാപനവുമായി സംഘടന മുന്നോട്ടു വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല