സാബു ചുണ്ടക്കാട്ടില്‍: കുടുംബ ജീവിതത്തിനു മാര്‍ഗ്ഗനിര്‍ദേശങ്ങളും നവോന്മേഷവും നല്‍കിക്കൊണ്ട് ഇക്കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ബെല്‍ഫാസ്റ്റ് സെ.റോസസ് ഡൊമിനിക്കന്‍ കോളേജില്‍ വച്ച് നടന്ന കുടുംബ നവീകരണ ഓശാന ഞായറാഴ്ച സമാപിച്ചു, കൌണ്‍സിലിങ്ങില്‍ ഡോക്ടോറേട്ടും കുടുംബ നവീകരണത്തില്‍ വ്യക്തിമുദ്രയും പതിപ്പിച്ചിട്ടുള്ള താമരശ്ശേരി രൂപതാ അംഗമായ റവ. ഡോ. കുര്യന്‍ പുരമഠത്തിലാണ്ധ്യാനം നയിച്ചത്.
ധ്യാനസമാപനദിനമായ ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ഓശാന തിരുക്കര്‍മ്മങ്ങള്‍ക്ക് ഡഔണ്‍ ആന്റ് കൊണോര്‍ രൂപത ചാന്‌സെലെര്‍ വെ. റവ.ഫാ, യൂജിന്‍ ഒഹേഗന്‍ നേതൃത്വം നല്‍കി. കുരുത്തോലയും വഹിച്ച് ഓശാന പാടി പ്രദക്ഷിണമായി നടന്നു നീങ്ങിയ നൂറു കണക്കിന് വിശ്വാസികളുടെ നീണ്ട നിര കുടുംബങ്ങളുടെ വിശ്വാസ സാക്ഷ്യത്തിന്റെ പ്രകടനമായിരുന്നെന്നു ചാന്‍സെലെര്‍ പറഞ്ഞു.
ബെല്‍ഫാസ്റ്റ് സെ. പോള്‍സ് പള്ളി വികാരി വെ. റവ, ടോണി ഡെവ്‌ലിന്‍ മലയാളി കുടുംബങ്ങളുടെ ജീവിത ഭദ്രതയെയും വിശ്വാസ ജീവിതത്തെയും പ്രശംസിച്ചു. വലിയ നോമ്പില്‍ ത്യാഗപൂരവം കുടുംബ നവീകരണത്തിനായി കുടുംബ സമേതം പങ്കെടുക്കുന്ന ഏവര്‍ക്കും, ധ്യാന വിജയത്തിനായി യത്‌നിച്ച സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും, മറ്റു വാലന്റിയെര്‌സിനും, കുട്ടികള്‍ക്കായി പ്രോഗ്രാം നയിച്ച യൂത്ത് ലീഡെര്‌സിനും ധ്യാന ദിവസങ്ങളില്‍ സന്നിഹിതരായിരുന്ന ഫാ. ജോസഫ് കറുകയില്‍, ഫാ. പോള്‍ മോറെലി എന്നിവര്‍ക്കും സീറോമലബാര്‍ സഭാ നാഷണല്‍ കോഡിനെറ്റര്‍ റവ. ഡോ. ആന്റണി പെരുമായന്‍ നന്ദി അറിയിച്ചു. നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി നൂറു കണക്കിന് ദമ്പതികള്‍ പങ്കെടുത്ത ധ്യാനം അയര്‍ലണ്ടിലെ കുടുംബങ്ങള്‍ക്ക് നവോന്മേഷമേകി എന്നതില്‍ തര്‍ക്കമില്ല .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല