സ്വന്തം ലേഖകന്‍: പ്രായം കൂടിയതിനെ തുടര്‍ന്ന് അവസരങ്ങള്‍ കുറഞ്ഞ പ്രശസ്ത റഷ്യന്‍ മോഡല്‍ ആത്മഹത്യ ചെയ്തു. കസാഖിസ്താന്‍ സ്വദേശിയായ മോഡല്‍ ഐറിന ലിഷ്വാളാണ് ആത്മഹത്യ ചെയ്തത്. 31 കാരിയായ ലിഷ്വാള് മോഡലിംഗില്‍ അവസരം കുറഞ്ഞതിനെ തുടര്‍ന്ന് സ്വന്തം അപ്പാര്‍ട്ട്മെന്റില്‍ വച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
അടുത്തിടെയായി ഐറിന മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അവരെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയത്. നേരത്തെ ഒപ്പുവച്ച ചില കരാറുകള്‍ അടുത്തിടെ റദ്ദാക്കപ്പെട്ടിരുന്നു. ഇത് ഐറിനയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തി.
തന്റെ പ്രായം കൂടുന്നതിനാലാണ് അവസരം കുറയുന്നതെന്ന് ഐറിന വിശ്വസിച്ചിരുന്നതായി സഹ മോഡലുകള്‍ വ്യക്തമാക്കി. നേരത്തെ നിരവധി റഷ്യന്‍ ബ്രാന്‍ഡുകളുമായി കരാറുകള്‍ ഉണ്ടായിരുന്ന മോഡലാണ് ഐറിന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല