സ്വന്തം ലേഖകന്‍: ഓസ്ട്രേലിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി പണപ്പിരിവു നടത്തിയ 16 കാരിയും കൂട്ടുകാരനും അറസ്റ്റില്‍. പടിഞ്ഞാറന്‍ സിഡ്നിയില്‍ നിന്നുമാണ് 16 കാരിയേയും കൂട്ടുകാരനായ 20 കാരനേയും പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിനായി ഇരുവരും എത്ര രൂപ സമാഹരിച്ചുവെന്നും എത്ര തുക അയച്ചുവെന്നും കണ്ടെത്താനായിട്ടില്ല.ഓസ്ട്രേലിയയിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതായുള്ള വാര്‍ത്തകള്‍ക്കിടയിലാണ് ഇരുവരുടേയും അറസ്റ്റ്.
ഓസ്ട്രേലിയയില്‍ 25 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇരുവരുടെ മേലും ചുമത്തിയിരിക്കുന്നത്. കൗമാരക്കാര്‍ക്ക് ഇടയില്‍ ഐ.എസ് സ്വാധീനം വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവമെന്നും സമാന രീതിയിലുള്ള പണ സമാഹരണം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരീക്ഷണത്തിലാണെന്നും ഓസ്ട്രേലിയന്‍ പോലീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല