സ്വന്തം ലേഖകന്‍: യെമനിലെ അല്‍ ക്വയ്ദ കേന്ദ്രത്തില്‍ അമേരിക്കന്‍ സേനയുടെ വന്‍ വ്യോമാക്രമണം, കനത്ത ആള്‍നാശമെന്ന് സൂചന. അല്‍ ക്വയ്ദ അറേബ്യന്‍ പെനിന്‍സുല (എ.ക്യൂ.എ.പി) വിഭാഗത്തിലെ നിരവധി പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യെമനിലെ മലയോര മേഖലയിലെ അല്‍ ക്വയ്ദ പരിശീലന കേന്ദ്രത്തിലാണ് ചൊവ്വാഴ്ച സൈന്യം ആക്രമണം നടത്തിയതെന്ന് പെന്റഗണ്‍ വക്താവ് പീറ്റര്‍ കൂക്ക് വ്യക്തമാക്കി.
ആക്രമണം നടക്കുമ്പോള്‍ എഴുപതോളം പോരാളികള്‍ ക്യാംപിലുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാല്‍ ക്യാംപ് എവിടെയാണെന്നും മറ്റു വിശദാന്‍ശങ്ങളും പെന്റഗണ്‍ പുറത്തുവിട്ടിട്ടില്ല. യെമനില്‍ എ.ക്യൂ.എ.പിയ്‌ക്കെതിരെ യു.എസ് അടുത്ത കാലത്തു നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്.
കഴിഞ്ഞ വര്‍ഷം യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ എ.ക്യൂ.എ.പിയുടെ നിരവധി നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. 2015 ല്‍ യു.എസ് പോര്‍ വിമാനങ്ങള്‍ ഏറ്റവുമധികം ലക്ഷ്യം വച്ചതും എ.ക്യൂ.എ.പി ക്യാംപുകള്‍ക്ക് നേരെയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല