കിസാന്‍ തോമസ്: സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍, ക്ലോണി, ഫിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്റെറില്‍ നടത്തപെടുന്ന വലിയ ആഴ്ച തിരുക്കര്‍മ്മങ്ങളുടേയും ധ്യാനത്തിന്റെയും തുടക്കമായി.ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ ഫാ.ജോര്‍ജ്ജ് ബെഗ്ലി( Little Pace and Hunts town Clonee )നിലവിളക്ക് കൊളുത്തി ധ്യാനം പ്രര്‍ത്ഥനാപൂര്‍വ്വം ഉദ്ഘാടനം ചെയ്തു.
ഫാ. ആന്റണി ചീരംവേലില്‍ സ്വാഗതം ആശംസിച്ചു.ഫാ. ജോസ് ഭരണികുളങ്ങര, മാര്‍ട്ടിന്‍ പുലിക്കുന്നേല്‍,ജോര്‍ജ് പള്ളിക്കുന്നത്ത് ,ബിനു ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ധ്യാനത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.
വിശുദ്ധ വാരത്തിലെ കൃപഅഭിഷേക ധ്യാനം നയിക്കുന്നത് വലിയ സാക്ഷ്യനുഭാവത്തോടെയും അഭിഷേകത്തോടെയും വചനപ്രഘോഷണ ശുശ്രൂഷ ചെയ്യുന്ന ഫാ.ജോബി കാച്ചപ്പിള്ളി VCഅച്ചനാണ് (Divine rtereat cetnre Toronto Canada.)
അന്ത്യ അത്താഴ വേളയില്‍ സെഹിയൊന്‍ മാളികയില്‍ ഈശോ ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയത് അനുസ്മരിച്ചുകൊണ്ട് ,ഉച്ച കഴിഞ്ഞ് വിശുദ്ധ ബലിയും ബലി മദ്ധ്യേ സാബു ജോസഫ്,ബിനു കെ പി,ജോഷി കൊച്ചുപറബില്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ‘താലത്തില്‍ വെള്ളമെടുത്തു വെണ്‍കച്ചയും അരയില്‍ ചുറ്റീ…..എന്ന മനോഹര ഗാനത്തിന്റെ ഭക്തിസാന്ദ്രമായ നിറവില്‍ അനുതാപത്തിന്റെയും എളിമയുടേയും ദിനമായ പെസഹാ തിരുന്നാളിനു വേണ്ടി 9 മാസ്സ് സെന്റെറുകളില്‍ നിന്നും തിരഞ്ഞെടുത്ത 12 പേരുടെ കാല്‍ കഴുകല്‍ ശുശ്രൂഷ ഫാ. ജോസ് ഭരണികുളങ്ങര അച്ചന്‍ നടത്തുകയുണ്ടായി.
ഇന്ന് രാവിലെ മുതല്‍ ധ്യാനത്തിലും പെസഹാ ശുശ്രൂഷയിലും പങ്കെടുക്കാനായി അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് വിശാസികളാണ് ബ്ലാഞ്ചസ് ടൌണില്‍ എത്തിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല