സ്വന്തം ലേഖകന്‍: ഡച്ച് ഫുട്ബോള്‍ ഇതിഹാസം യോഹാന്‍ ക്രൈഫ് വിട വാങ്ങി, മരണം ശ്വാസകോശാര്‍ബുദം മൂലം. 68 വയസായിരുന്നു. ശ്വാസകോശാര്‍ബുദത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ക്രൈഫ്. ടോട്ടല്‍ ഫുട്ബോളിന്റെ വക്താവായി അറിയപ്പെട്ടിരുന്ന ക്രൈഫിന്റെ ചിറകുകളിലേറിയാണ് 1974 ലെ ലോകകപ്പില്‍ ഡച്ച് ടീം ഫൈനലിലെത്തിയത്.
മൂന്ന് തവണ ലോക ഫുട്ബോളര് പുരസ്കാരം നേടിയിട്ടുള്ള ക്രൈഫ് യൂറോപ്യന്‍ ഫുട്ബോളില്‍ ബാഴ്സലോണയുടേയും അജാക്സിന്റേയും താരമായും തിളങ്ങി. 1973 ല്‍ ക്രൈഫിനെ വാങ്ങാന്‍ ബാഴ്സ ചെലവാക്കിയ ട്രാന്‍സ്ഫര്‍ തുക അന്നത്തെ റെക്കോര്‍ഡായിരുന്നു. ബാഴ്സയില്‍ പരിശീലകനായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
കളിക്കളത്തിലെ ചടുല നീക്കങ്ങളുടെ പേരില്‍ ബൂട്ടിനുള്ളിലെ പൈതഗോറസ് എന്നും അറിയപ്പെട്ടിരുന്ന ക്രൈഫ് വിടവാങ്ങുമ്പോള്‍ ഡച്ച് ഫുട്ബോളിന്റെ ഒരു സുവര്‍ണകാലം കൂടിയാണ് അസ്തമിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല