സ്വന്തം ലേഖകന്‍: കൂട്ടുകാരന്റെ പിന്‍ഭാഗത്ത് പിച്ചിയതിന് പന്ത്രണ്ടു വയസുകാരി അറസ്റ്റില്‍. ക്ലാസില്‍ സഹപാഠിയായ ആണ്‍കുട്ടിയുടെ പിന്‍ഭാഗത്ത് ‘പിച്ചിയ’ കുറ്റത്തിന് ഫ്ളോറിഡ ഒര്‍ലാന്റോയിലെ സ്കൂള്‍ വിദ്യാര്‍ഥിനിയെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ കുട്ടിയെ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി.
സ്കൂള്‍ അധികൃതര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ഇതേ തുടര്‍ന്ന് പന്ത്രണ്ടു വയസ്സുകാരിയെ സസ്പെന്റു ചെയ്തു. പോലീസ് കുട്ടിയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചുവെങ്കിലും ‘പിച്ച്’ കിട്ടിയ ആണ്‍കുട്ടിയുടെ മാതാവ് ഇതിനു വഴങ്ങിയില്ല. കേസ് തുടരുവാന്‍ ആവശ്യപ്പെട്ടതോടെ പോലീസിന് നടപടികള്‍ ഔദ്യോഗികമായി സ്വീകരിക്കേണ്ടി വരികയായിരുന്നു.
അതേസമയം, താനിത് തമാശയായാണ് ചെയ്തതെന്നും കളി ഇത്രയും കാര്യമാകുമെന്ന് വിശ്വസിച്ചില്ലെന്നും കേസില്‍ പ്രതിയായ പന്ത്രണ്ടുകാരി പറഞ്ഞു. ‘പ്രതി’ക്ക് കമ്മ്യൂണി സര്‍വീസും ഗ്രഡ് ടെസ്റ്റും പാസാകേണ്ടതുണ്ടെന്ന് സെമിനോള്‍ കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു.
എന്നാല്‍ കുട്ടികള്‍ കളിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും ഇതില്‍ നടപടിയെടുക്കുന്നത് വിഡ്ഢിത്തമാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല