സ്വന്തം ലേഖകന്‍: വിജയ് മല്യയുടെ വീഴ്ച ഐഐഎമ്മില്‍ പഠന വിഷയമാകുന്നു. എന്തു ചെയ്യുമ്പോഴും അത് വാര്‍ത്തയാക്കുക എന്ന പതിവ് തെറ്റിക്കാതെ തന്റെ സാമ്പത്തിക തകര്‍ച്ചയും മഹാ സംഭവമാക്കുകയാണ് മല്യ. ബാങ്ക് വയ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യയുടെ ബാങ്ക് കടമാണ് ഐ.ഐ.എമ്മില്‍ പാഠ്യ വിഷയമായിരിക്കുന്നത്.
നേരത്തെ വിജയ് മല്യ ഇതേ ഐ.ഐ.എമ്മുകളില്‍ എത്തി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തതാണ് എന്നതാണ് രസകരം. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥികള്‍ക്കാണ് മല്യ പാഠ്യവിഷയമാകുന്നത്. മദ്യരാവാജിന്റെ വന്‍ വീഴ്ച എന്ന പേരില്‍ വിജയ് മല്യ കടക്കാരനായത് കേസ് സ്റ്റഡിയാക്കാനാണ് തീരുമാനം.
മല്യ നാട് വിട്ടത് ഐ.ഐ.എമ്മുകളില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വിഷയമായിരുന്നു. തുടര്‍ന്നാണ് പഠന വിഷയമാക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല എങ്ങിനെയാണ് ഓഹരി ഉടമകള്‍ കടക്കെണിയില്‍ പെടുന്നതെന്നും പഠന വിധേയമാക്കും. ഐ.ഐ.എം അഹമ്മദാബാദിന് പുറമെ ഐ.ഐ.എം ലക്നൗ, ഐ.ഐ.എം ബാംഗ്ലൂര്‍, ഐ.ഐ.എം ഇന്‍ഡോര്‍ എന്നിവിടങ്ങളിലും മല്യ കേസ് പഠന വിഷയമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല