സ്വന്തം ലേഖകന്‍: ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ച് പാക് ഗായകന് ജനക്കൂട്ടത്തിന്റെ വക പൊതിരെ തല്ല്, വീഡിയോ വൈറലാകുന്നു. മുന്‍ പാകിസ്താന് പോപ് ഗായകന് ജുനൈദ് ജാംഷെദിനെയാണ് ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ ജനക്കൂട്ടം വളഞ്ഞിട്ട് തല്ലിയത്. 1980 ലെ പാക് പോപ് താരങ്ങളില്‍ പ്രമുഖനാണ് ജുനൈദ് ജാംഷെദ്. ശനിയാഴ്ച രാത്രി ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കുവന്ന ജാംഷെദിനെ കാത്തിരുന്ന ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവന് ഈശ്വരനിന്ദ നടത്തി, അവനെ മര്ദിക്കൂ, എന്നിങ്ങനെ അക്രമികള്‍ അലറുന്നത് ദൃശ്യത്തില്‍ കാണാം. ഞങ്ങള്‍ നിന്നെ കാത്തിരിക്കുകയായിരുന്നു എന്ന് മറ്റൊരാള്‍ ആക്രോശിക്കുകയും ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല