1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2016

സ്വന്തം ലേഖകന്‍: കടിച്ച പാമ്പിലെ വരുത്തി വിഷമിറക്കുക എന്ന് കേട്ടിരിക്കുമെങ്കിലും കടിച്ച പാമ്പിനെ ജീവനോടെ വിഴുങ്ങിയ യുവാവിനെക്കുറിച്ചുള്ള വാര്‍ത്ത കേട്ട് അന്തംവിട്ടിരിപ്പാണ് ഝാര്‍ഖണ്ഡുകാര്‍. കടിച്ച പാമ്പിനെ ജീവനോടെ വിഴുങ്ങിയാല്‍ വിഷം ഏല്‍ക്കില്ലെന്ന ഉപദേശത്തെ തുടര്‍ന്നാണ് യുവാവ് ഈ കടുംകൈ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

ഹര്‍മു ഗ്രാമത്തിലെ ഒരു പറമ്പില്‍ ജോലി ചെയ്യുന്നതിന് ഇടയിലാണ് സുരേന്ദ്ര ഓറന്‍(30) എന്നയാള്‍ക്ക് പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ ഉടനെ ഇയാള്‍ പാമ്പിനെ കയ്യോടെ പിടികൂടി വിഴുങ്ങി. തുടര്‍ന്ന് വീട്ടിലെത്തിയതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവാവിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തായത്.

രാത്രി മുഴുവന്‍ ആശുപത്രിയില്‍ ചിലവഴിച്ച യുവാവിനെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ട് പിന്നീട് വിട്ടയച്ചു. കടിച്ച പാമ്പിനെ ജീവനോടെ വിഴുങ്ങുന്നത് ജീവന്‍ രക്ഷിക്കാനും വിഷം അകറ്റാനും സഹായിക്കും എന്നായിരുന്നു യുവാവിന്റെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.