സ്വന്തം ലേഖകന്‍: സിറിയയിലെ പാല്‍മീറയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് കനത്ത തിരിച്ചടി, പട്ടണം സിറിയന്‍ സേന തിരിച്ചു പിടിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു പാല്‍മീറ പട്ടണം. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയന്‍ ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പാല്‍മീറയില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുന്നതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. റഷ്യന്‍ വ്യോമസേനയുടെ മൂന്നാഴ്ച നീണ്ടു നിന്ന വ്യോമാക്രമണത്തിന്റെ സഹായത്തോടെയാണ് പാല്‍മീറ സിറിയന്‍ സേന തിരിച്ചു പിടിച്ചത്.
പാല്‍മീറ തിരിച്ചു പിടിക്കാനുള്ള ആക്രമണത്തില്‍ നാനൂറോളം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടതായി ഒബ്‌സര്‍വേറ്ററി ഡയറക്ടര്‍ റാമി അബ്ദുള്‍റഹ്മാന്‍ വെളിപ്പെടുത്തി. അടുത്തകാലത്ത് ഇസ്ലാമിക് സ്റ്റേറ്റിനുണ്ടായ കനത്ത ആള്‍നാശങ്ങളില്‍ ഒന്നാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല