1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2016

സ്വന്തം ലേഖകന്‍: ലിബിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. എത്രയും വേഗം യാത്രാ രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് മിക്കവാറും മലയാളികള്‍. മലയാളി നഴ്‌സും മകനും കൊല്ലപ്പെട്ട ഷെല്ലാക്രമണം നടന്ന സബ്രാത്തയില്‍ അടക്കം നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്.

ഔദ്യോഗിക രേഖകളെല്ലാം തൊഴില്‍ ഉടമകളുടെ കൈവശമായതിനാല്‍ മടക്കയാത്ര വൈകുമോയെന്ന ആശങ്കയിലാണ് പ്രവാസികള്‍. ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് കുറേ നാളുകളായി കറന്‍സിയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ മിക്കവര്‍ക്കും ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാനുമുണ്ട്.

അതേസമയം ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട വെളിയന്നൂര്‍ വന്ദേമാതരം സ്‌കൂളിന് സമീപം തുളസീഭവനം ഡി. വിപിന്‍ കുമാറിന്റെ ഭാര്യ സുനു (29), മകന്‍ പ്രണവ് (രണ്ട്) എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഒരാഴ്ചയോളം വൈകുമെന്നാണ് സൂചന. നഴ്‌സായ സുനു ജോലി ചെയ്തിരുന്ന സബ്രാത്തയിലെ സാവിയ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹങ്ങള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.