1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2016

അനീഷ ജോണ്‍: ഗര്‍ഷോ ടി.വിയുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ സെമിഫൈനല്‍ മത്സരങ്ങള്‍ ഹാര്‍ഷത്ത് നടന്നു. മലയാളികള്‍ക്ക് പ്രീയങ്കരനായ മണ്‍മറക്കാതെ സിനിമാതാരം ശ്രീ.കലാഭവന്‍ മണിയ്ക്ക് യുക്മയുടെ പ്രണാമം അര്‍പ്പിക്കുവാന്‍ സ്റ്റാര്‍ സിംഗര്‍ സെമിഫൈനല്‍സ് വേദിയായി. വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്,മുന്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസ്, മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ സെമിഫൈനല്‍ സ്റ്റേജ് കോഡിനേറ്റര്‍ റോജി മോന്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഓഡീഷന്‍ ഉള്‍പ്പടെ കഴിഞ്ഞ അഞ്ച് റൗണ്ടുകളില്‍ മത്സരിച്ച് മികവ് തെളിയിച്ച ഒന്‍പത് മത്‌സരാര്‍ത്ഥികളാണ് സെമിഫൈനലില്‍ മാറ്റുരച്ചത്. ശ്രൂതി റൗണ്ട്,മെലഡി ഡ്യുവറ്റ്, ഫാസ്റ്റ് ഡ്യൂവറ്റ് എന്നിങ്ങനെ മൂന്ന് റൗണ്ടുകളായാണ് സെമിഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറിയത്. ബ്രിസ്റ്റോളില്‍ നിന്നുള്ള സണ്ണി സര്‍, ലണ്ടനില്‍ നിന്നുള്ള ശ്രീമതി ലോപമുദ്ര എന്നിവരാണ ഇക്കുറിയും വിധി നിര്‍ണ്ണയിക്കുന്നത്.

ഗര്‍ഷോം ടി.വി. മാനേജിംഗ് ഡയറക്ടര്‍, ശ്രീ ജോമോന്‍ കുന്നേല്‍, സ്റ്റാര്‍സിംഗര്‍ ചീഫ് പ്രോഗ്രാം കോഡിനേറ്റര്‍ ശ്രീ ഹരീഷ് പാലാ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജൂണ്‍ 17,18,19 തീയതികളില്‍ നടക്കുന്ന നാദവീനീതഹാസ്യസ്റ്റേജ് ഷോയോട് അനുബന്ധിച്ചായിരിക്കും ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിക്കുക. സെമിഫൈനല്‍ മത്സരങ്ങളുടെ സംപ്രേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുത്തവരെ കുറിച്ചുള്ള വിവരങ്ങളും ഗ്രാന്‍ഡ് ഫിനാലെ വദിയേയം മത്സരങ്ങളേയും കുറച്ചുള്ള അറിയിപ്പും പ്രഖ്യാപനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

മത്സരാനന്തരം വിധികര്‍ത്താക്കളായ സണ്ണി സര്‍, ശ്രീമതി ലോപമുദ്ര, സ്റ്റാര്‍സിംഗര്‍ ഫൈനാന്‍സ് കണ്‍ട്രോളറും യുക്മ ദേശീയവൈസ് പ്രസിഡന്റുമായ ശ്രീ.മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.സ്റ്റാര്‍സിംഗര്‍ പ്രൊഡക്ഷന്‍ സൂപ്പര്‍വൈസറും യുക്മ ദേശീയ ജനറല്‍ സെക്രട്ടറിയമായ ശ്രീ. സജീഷ് ടോം ആറ് മാസം നീണ്ട നിന്ന ബൃഹത്തായ ഈ സംഗീത പരിപാടിയില്‍ സഹയാത്രികരായ ഓരോത്തര്‍ക്കും നന്ദി അര്‍പ്പിച്ചതോടെ സെമിഫൈനല്‍ വേദിയ്ക്ക് തിരശ്ശീല വീണു യുക്മക്ക് വേണ്ടി ഗര്‌ശോം ടി വി യുടെ സഹകരണ ത്തോട കുടി യുക്മ സാംസ്‌കാരിക വേദി ആണ് സ്റ്റാര്‍ സിങ്ങര്‍ പരിപാടി സംഘടിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.