സ്വന്തം ലേഖകന്‍: പ്രമുഖ ബ്രിട്ടീഷ് പത്രമായ ദി ഇന്‍ഡിപെന്‍ഡന്റ് അച്ചടി നിര്‍ത്തി, ഇനി ഓണ്‍ലൈന്‍ എഡിഷന് മാത്രം. ബ്രിട്ടനിലെ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഒട്ടേറെ ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവന്ന പത്രമായിരുന്നു ദി ഇന്‍ഡിപെന്‍ഡന്റ്. ശനിയാഴ്ചയാണ് ദി ഇന്‍ഡിപെന്‍ഡന്റിന്റെ അവസാന അച്ചടി പതിപ്പ് പുറത്തിറങ്ങിയത്. ഇതോടെ പത്രം പൂര്‍ണമായി ഓണ്‍ലൈനിലേക്ക് മാറുകയും ചെയ്തു.
സൗദിയിലെ ഒരു മുന്‍ രാജാവിനെ കൊല്ലാന്‍ ബ്രിട്ടനില്‍ നടത്തിയ ഗൂഢാലോചനയെ കുറിച്ചുള്ള എക്സ്ക്യൂസീവ് വാര്‍ത്തയുമായാണ് അവസാന പ്രതിയിറങ്ങിയത്. ദി ഇന്‍ഡിപെന്‍ഡന്റ് ദിനപത്രത്തിന്റെ അച്ചടി നിര്‍ത്തുകയാണെന്ന് കഴിഞ്ഞമാസമാണ് ഉടമസ്ഥരായ അലക്സാണ്ടര്‍ ലെബഡേവും എവ്ഗിനി ലെബഡേവും പ്രഖ്യാപിച്ചത്.
ആന്ദ്രെയാസ് വിറ്റ്മാന് സ്മിത്തിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം പത്രപവര്‍ത്തകര്‍ 1986 ലാണ് ദി ഇന്‍ഡിപെന്‍ഡന്റ് ദിനപത്രം ആരംഭിച്ചത്. ദിനപ്പത്രം എന്ന സങ്കല്‍പ്പത്തില്‍ വിപ്ലവകരമായ പരീക്ഷണങ്ങള്‍ നടപ്പാക്കിയ ഇന്ഡിപെന്ററ്റ് രാഷ്ര്ടീയ നിലപാടിലും സ്വന്തമായ മുദ്ര പതിപ്പിച്ചു.
ബ്രിട്ടന്റെ യു.എസ് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിലൂടെ ശ്രദ്ധേയമായ പത്രം അടുത്തകാലത്തായി കടുത്ത സാമ്പത്തിക പ്രതിസന്ധിയാലിരുന്നു. ഇതേ തുടര്‍ന്നാണ് അച്ചടി നിര്‍ത്തി ഓണ്‍ലൈനിലേക്ക് മാറാന്‍ ഉടമകള്‍ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല