സ്വന്തം ലേഖകന്‍: വീടിനു മുകളില്‍ സ്വവര്‍ഗാനുരാഗ പതാക ഉയര്‍ത്തിയ സൗദി പൗരന് അറസ്റ്റില്‍. ലൈംഗിക ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന അന്താരാഷ്ട്ര ചിഹ്നമായ മഴവില്‍ പതാകയാണ് യുവാവ് വീടിനു മുന്നില്‍ പറത്തിയത്. എന്നാല്‍ പതാക എന്തിന്റെ പ്രതീകമാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും മക്കളുടെ താല്പര്യപ്രകാരം വാങ്ങിയതാണെന്നുമാണ് അറസ്റ്റിലായ വ്യക്തിയുടെ വാദം.
മഴവില്‍ നിറത്തിലുള്ള പതാകയുടെ ഭംഗിയില്‍ ആകൃഷ്ടനായി മക്കളുടെ നിര്‍ബന്ധപ്രകാരമാണ് പതാക വാങ്ങിയതെന്ന് അറസ്റ്റിലായയാള്‍ വ്യക്തമാക്കി. ന്നാണ് യുവാവിന്റെ വിശദീകരണം. എന്നാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്നതാണെന്ന് അറിഞ്ഞിരുന്നില്ല. പതാക ഉയര്‍ത്തിയതിന് മറ്റ് കാരണങ്ങള്‍ ഒന്നുമില്ലെന്നും ഇയാള്‍ പറഞ്ഞു.
വീടിന്റെ മൂന്ന് മീറ്റര്‍ ഉയരത്തിലാണ് പതാക പാറിയിരുന്നത്. ശരീയത്ത് നിയമപ്രകാരം സ്വവര്‍ഗരതിക്ക് സൗദിയില്‍ നിരോധനമുണ്ട്. ഈ സാഹചര്യത്തില്‍ പതാക നീക്കാമെന്ന ഉറപ്പിന്മേല് യുവാവിനെ പോലീസ് വിട്ടയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല