തോമസ് കെ ആന്റണി: ഡിവൈന്‍ മേഴ്‌സി തിരുന്നാള്‍ ദിനമായ ഏപ്രില്‍ മൂന്നാം തിയതി ഞായറാഴ്ചാരണത്തിലൂടെ തിരുസഭ വാഗ്ദാനം ചെയ്യുന്ന ദണ്ഡ മോചനം,നിര്‍ദ്ദിഷ്ടമായ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് നേടിയെടുക്കുവാന്‍ അവസരം ക്രമീകരിച്ചിരിക്കുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷ നാലു മണി വരേയും നാലു മണി മുതല്‍ ദൈവസ്തുതി ആരാധനയും വിശുദ്ധ കുര്‍ബാന,ദൈവവചന പ്രഘോഷണം,ദൈവാനുഭവ സാക്ഷ്യങ്ങള്‍,ദിവ്യകാരുണ്യ ആരാധന,രോഗ സൗഖ്യ ശുശ്രൂഷയും ഏഴരയ്ക്ക് അവസാനിയ്ക്കും.
സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ സോജി ഓലിക്കലും ടീമും നയിക്കുന്ന ശുശ്രൂഷ ഇംഗ്ലീഷില്‍ ക്രമികരിച്ചിരി്കകുന്നു.
ശുശ്രൂഷ നടക്കുന്ന ദേവാലയത്തിലേക്ക് ഹാറ്റ്ഫീല്‍ഡ് ട്രെയ്ന്‍ സ്റ്റേഷനില്‍ നിന്നും 602,622,653 ബസുകളും അടുത്ത ടൗണുകളില്‍ നിന്ന് 205,303,330,614,724,729 എന്നി ബസുകളിലും എത്തിച്ചേരാം.
ദേവാലയത്തിന്റെ അഡ്രസ്
സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്
ബിഷപ്‌സ് റൈസ്,ഹാറ്റ്ഫീല്‍ഡ്
ഹെര്‍ഫോര്‍ഡ്‌ഷെയര്‍
AL10 9HN
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല