അനീഷ് ജോണ്‍: യു കെ മലയാളി ചരിത്രത്തിലെ അസ്സോസ്സിയെഷനുകളില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ കുട്ടയ്മയാണ് ലെസ്‌റെര്‍ കേരള കമ്മ്യുനിട്ടി നുറോളം കുടുംബങ്ങള്‍ ഒന്നിച്ചു ഒരു കുട കീഴില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ യു കെ മലയാളികള്‍ എല്‍ കെ സി എന്ന് വിളിക്കുന്ന മിട്‌ലന്റ്‌സിലെ ലെസ്‌റെര്‍ കേരള കംമ്യുനിട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത യു കെ യിലെ മികച്ച അസ്സോസ്സിയെഷനുകളില്‍ ഒന്നായ ലെസ്‌റെര്‍ കേരള കമ്മ്യൂണിറ്റിയുടെ വാര്‍ഷിക പൊതുയോഗം തെരെഞ്ഞെടുപ്പും നടന്നു . കഴിഞ്ഞ വര്ഷം ദശാബ്ധി ആഘോഷിച്ച ലെസ്‌റെര്‍ കേരള കംമ്യുനിട്ടി മികച്ച പ്രവര്‍ത്തനം ആണ് കാഴ്ച വെച്ചത് കേരളത്തിന്റെ ഭാവ ഗായകന്‍ വേണുഗോപാല്‍ പത്താം വാര്‍ഷികത്തില്‍ പങ്കെടുത്തിരുന്നു .
ഈ വര്ഷം പതിനാലംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത് പ്രസിഡന്റായി മുന്‍ വര്ഷത്തെ സെക്രടറി കുടിയായ ജോര്‍ജു കാട്ടാമ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു . ഈ വര്ഷത്തെ സെക്രടറി ആയി അനീഷ് ജോണിനെ തെരഞ്ഞെടുത്തു . മുന്‍ കാല പ്രവര്‍ത്തന പരിചയവുമായി ബിജു പോള്‍ ട്രെഷരാര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു .ജോസ്‌ന ജോസഫ് വൈസ് പ്രസിഡന്റായും ജോര്‍ജു ജോസഫ് ജോയിന്റ് സെക്രടറിയായും ആയി പ്രവര്തിക്കുവാന്‍ തീരുമാനം എടുത്തു .
അഞ്ചു അംഗ എക്‌സിക്കുട്ടിവ് കുടാതെ ഈ വര്ഷത്തെ പ്രവര്ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുവാന്‍ പരിചയ സമ്പന്നരായ മികച്ച ഒരു കമ്മിറ്റിയും തെരഞ്ഞെടുക്കുകയുണ്ടായി . കമ്മിറ്റിയില്‍ അജയ് പെരുമ്പലത്ത് , റ്റെല്‍സ് മോന്‍ തോമസ് , പി ജെ തോമസ്, ആന്റോ ആന്റണി , ജിന്‌സി ജസ്റ്റിന്‍ , ഷാജിമോന്‍ മാത്യു, സജി സിറിയക്ക് , ഷിബു പാപ്പന്‍, ഷിബു തോമസ്, രമേശ് ബാബു , അല്ലന്‍ മാര്‍ട്ടിന്‍ , ജോസ് ടി തോ മസ് ,എബി ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു .
ഈ വര്ഷത്തെ വിവിധ പരിപാടികള്‍ തീയതികള്‍ നിശ്ചയിക്കുകയും ചെയ്തു. ബര്ബിക്യു സായാഹ്നവും കായിക മേളയും ജൂണ്‍ 2 / 2016 നു നടത്താന്‍ തീരുമാനിച്ചു . ഈ വര്ഷം ലെസ്‌റെര്‍ കേരള കംമ്യുനിട്ടിയുടെ കലോത്സവം ഓഗസ്റ്റ് 27 /2016 ശനിയാഴ്ച അരങ്ങേറും ,. സെപ്റ്റംബര്‍ 17 /2016 നു ഓണഘോഷവും കല പരിപാടികളും നടക്കും .
ഫെബ്രുവരി 18/2017 നു വാര്‍ഷിക യോഗവും കുടുംബ സംഗമവും അംഗങ്ങളുടെ കല പ്രകടനവും നടത്തുവാന്‍ തീരുമാനിച്ചു .
കഴിഞ്ഞ കാലങ്ങളില്‍ മികവുറ്റ പിന്തുണയുമായി ലെസ്‌റെര്‍ മലയാളികള്‍ ലെസ്‌റെര്‍ കേരള കമ്മ്യൂണിറ്റിക്കൊപ്പം അണിനിരന്നിരുന്നു . എല്ലാ പരിപാടികളുടെയും സ്ഥലങ്ങള്‍ കൃത്യമായി പിന്നിട് അറിയിക്കും എന്ന് ലെസ്‌റെര്‍ കേരള കമ്മിറ്റി അറിയിച്ചു . പരിപാടികളുടെ തുടക്കം എന്ന നിലക്ക് ഉടന്‍ തന്നെ അംഗത്വം പുതുക്കുവാന്‍ എല്ലാ അംഗങ്ങളും മുന്‍പോട്ടു വരണം എന്നും കമ്മിറ്റി അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല