സ്വന്തം ലേഖകന്‍: ലാഹോറില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ സ്ഫോടനം ഉന്നംവച്ചത് ക്രിസ്ത്യാനികളെ, ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാന്. ലാഹോറിലെ ഗുല്‍ഷന്‍ ഇക്ബാല്‍ പാര്‍ക്കില്‍ നടന്ന ഭീകരാക്രമണത്തില്‍ 72 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു.
ഈസ്റ്റര്‍ ആഘോഷിക്കുന്ന ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പാക് താലിബാന് വ്യക്തമാക്കി. തിരിച്ചറിഞ്ഞ മൃതദേഹങ്ങളില്‍ 14 പേര് മാത്രമാണ് ക്രിസ്ത്യന്‍ മതവിശ്വാസികളുള്ളത്.
പന്ത്രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി ഇനിയും തിരിച്ചറിയാനുണ്ട്. പെഷവാര്‍ സ്കൂള്‍ ആക്രമണത്തിന് ശേഷം പാകിസ്താനില്‍ ഏറ്റവും കുടുതല്‍ പേരുടെ ജീവനെടുത്ത ഭീകരാക്രമണമാണിത്. സംഭവത്തെക്കുറിച്ച് ലഹോര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാര്‍ക്കിന്റെ പ്രധാന ഗേറ്റിന് സമീപമാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ നൂറുകണക്കിന് പേര് ചികിത്സയിലാണ്. ഇതില്‍ ധാരാളം കുട്ടികളും ഉള്‍പ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല