സ്വന്തം ലേഖകന്‍: അമിതാഭ് ബച്ചനെ ഇന്ത്യന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ മോഡി സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. ബച്ചനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആലോചിക്കുന്നതായി സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവായ അമര്‍ സിംഗാണ് വെളിപ്പെടുത്തിയത്.
ബച്ചനെ രാഷ്ട്രപതിയാക്കാന്‍ നരേന്ദ്ര മോഡിക്ക് താല്‍പ്പര്യമുണ്ടെന്നാണ് അമര്‍ സിംഗിന്റെ വെളിപ്പെടുത്തല്‍. ദേശീയ മാധ്യമമായ സീ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അമര്‍ സിംഗ് ഇക്കാര്യം പറഞ്ഞത്. നരേന്ദ്ര മോഡിക്ക് അമിതാബ് ബച്ചനെ പരിചയപ്പെടുത്തിയത് താനാണെന്നും അമര്‍ സിംഗ് പറഞ്ഞു.
മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ പാ എന്ന ചിത്രത്തിന്റെ ഷുട്ടിംഗുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ മോഡിയുമായി പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ ബച്ചനെ മോഡി ക്ഷണിച്ചതായും അമര്‍ സിംഗ് പറഞ്ഞു. എന്നാല്‍ വാര്‍ത്ത സംബന്ധിച്ച് ബച്ചന് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല