സ്വന്തം ലേഖകന്‍: പാലഭിഷേകം നടത്തി ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ പാഴാക്കി, സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെതിരെ കേസ്. സൂപ്പര്‍താരത്തിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തി ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ പാഴാക്കിയെന്ന് ആരോപിച്ചാണ് കേസ്.
ഇത്തരം ദുര്‍ചെലവുകള്‍ തടയാന്‍ സൂപ്പര്‍താരം മുന്‍കൈയ്യെടുക്കണമെന്നും ഇതു സംബന്ധിച്ച് രജനീകാന്തിനും അദ്ദേഹത്തിന്റെ ഫാന്‍സിനും നിര്‍ദേശം നല്‍കണമെന്നും പരാതിക്കാരനായ ഡോ. ഐ.എം.എസ് മണിവാണ ആവശ്യപ്പെടുന്നു. ഈ മാസം 26നാണ് ഹര്‍ജി സമര്‍പ്പിച്ചത്..
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി രജനീകാന്തിനു നോട്ടീസ് അയച്ചു. ഏപ്രില്‍ 11 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ രജനീകാന്ത് വിശദീകരണം നല്‍കണം. എന്നാല്‍ പാലഭിഷേകം തങ്ങള്‍ എപ്പോഴും ചെയ്യുന്നതാണെന്ന വാദവുമായി ഫാന്‍സ് അസോസിയേഷന്‍കാരും രംഗത്തെത്തി. രജിനികാന്ത് ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ മിക്ക സൂപ്പര്‍താരങ്ങളുടെയും പിറന്നാളിനും പുതിയ ചിത്രം പുറത്തിറങ്ങുന്ന ദിവസവും പോസ്റ്ററിലും കട്ടൗട്ടുകളിലും കുടം കണക്കിന് പാലഭിഷേകം നടത്തുന്നത് തമിഴകത്തെ പതിവു കാഴ്ചയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല