സ്വന്തം ലേഖകന്‍: ലിബിയയിലെ സംഘര്‍ഷം, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള വന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കും.
സംഘര്‍ഷത്തില്‍ മലയാളി നഴ്‌സും മകനും കൊല്ലപ്പെട്ടതോടെ മുഴുവന്‍ ഇന്ത്യക്കരോടും ലിബിയ വിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ യാത്രാ രേഖകള്‍ ലഭിക്കാത്തതിനാലും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞു വച്ചിരിക്കുന്നതിനാലും ലിബിയ വിടാന്‍ തയ്യാറാകാത്ത 1800 ഓളം ഇന്ത്യാക്കാരുണ്ട്.
അവരുമായി ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലിബിയയിലെ ഇന്ത്യന്‍ എംബസി നിലവില്‍ ടുണീഷ്യയിലെ ദജെര്‍ബയില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. വളരെ കുറച്ചു ജീവനക്കാരാണ് ഇപ്പോള്‍ എംബസിയിലള്ളത്.
യുദ്ധം ശക്തമായിരുന്ന 2011 ല്‍ ലിബിയയില്‍ നിന്ന് 15,000 പേരെയാണ് കേന്ദ്രം നാട്ടിലെത്തിച്ചത്. എയര്‍ ഇന്ത്യയുടെയും യുദ്ധകപ്പലുകളുടെയും സഹായത്തോടെയായിരുന്നു ഈ ഒഴിപ്പിക്കല്‍. 2015 ല്‍ യെമനില്‍ നിന്നും സമാനമായ രീതിയില്‍ ആയിരക്കണക്കിന് ഇന്ത്യക്കാരെയും വിദേശികളെയും ഇന്ത്യന്‍ സേന രക്ഷപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല