സ്വന്തം ലേഖകന്‍: ഈജിപ്ഷ്യല് വിമാന റാഞ്ചിക്കൊപ്പം ബ്രിട്ടീഷ് യുവാവിന്റെ സെല്‍ഫി വൈറലാകുന്നു. പുര കത്തുമ്പോള്‍ വാഴ വെട്ടിയ കഥയാണ് 26 കാരനായ ബ്രിട്ടീഷ് യുവാവ് ബെഞ്ചമിന്‍ ഇന്സിന്റേത്. കഴിഞ്ഞ ദിവസം ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ വിമാന റാഞ്ചിയോടൊപ്പം എടുത്ത സെല്‍ഫിയാണ് ഇന്‍സിനെ പ്രശസ്തനാക്കിയിരിക്കുന്നത്.
വിമാനം റാഞ്ചിയ സെയ്ഫ് എല്‍ദിന്‍ മുസ്തഫയുടെ കൂടെ ഇന്‍സ് ചിരിച്ചുകൊണ്ടു എടുത്ത സെല്‍ഫി സാമൂഹ്യ മാധ്യമങ്ങളിള്‍ വൈറലായിരിക്കുനയാണ്. ആറു മണിക്കൂര്‍ നീണ്ട നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കു ശേഷം അവസാനം ഇനസ് അടക്കുമുള്ള യാത്രക്കാരെ സെയ്ഫ് വിട്ടയക്കുകയായിരുന്നു.
യാത്രക്കാരെല്ലാം പരിഭ്രാന്തരായി ഇരിക്കുമ്പോഴാണ് ചിരിച്ചുകൊണ്ട് ഇന്‍സ് ഈ സെല്‍ഫി ഒപ്പിച്ചത് എന്നാണ് രസകരം. ഇന്‍സിനൊപ്പം റാഞ്ചിയും ചിരിക്കുന്നുണ്ട്. എന്തായാലും സെയ്ഫിനൊപ്പം ഇന്നും അന്താരാഷ്ട്ര മാധ്യമങ്ങളിലെ താരമാണിപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല