കിസാന്‍ തോമസ്: അയര്‍ലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഏപ്രില്‍ 2 ശനിയാഴ്ച താലയിലെ കില്‍നമന ഹാളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ നടത്തപ്പെടുന്നു .
രാവിലെ 10 മണിക്ക് ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ . ജോസ് ഭരണിക്കുളങ്ങരയുടെ മുഖ്യകാര്‍മികത്വത്തില്‍ വി.കുര്‍ബ്ബാനയും ,കുര്‍ബ്ബാന മദ്ധ്യേ ഫാ .ജോര്‍ജ്ജ് കരിന്തോളില്‍ MCBS (ഡയരക്ടര്‍ ദിവ്യകാരുണ്യ ധ്യാനകേന്ദ്രം കാലടി എറണാകുളം )സന്ദേശം നല്‍കും .
തുടര്‍ന്ന് ക്‌നാനായക്കാരുടെ സാമൂഹികാചാരങ്ങള്‍ സൂചിപ്പിക്കുന്ന പുരാതനപ്പട്ടിന്റെ ഈണത്തില്‍ ചുവടുവച്ചുള്ള കൊല്‍കളിയും,വിവിധ കലാപരിപാടികളും കൂടാതെ ക്‌നാനായ പുരാതന പാട്ടുകള്‍ക്ക് പ്രാധാന്യം നല്കിക്കൊണ്ട് പഴയതും പുതിയതുമായ മലയാളം ,തമിഴ് ,ഹിന്ദി സിനിമാ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ‘ക്‌നാനായ മെലഡിസ്’എന്ന ഒരു ഗായക സംഘത്തിന്റെ ഉത്ഘാടനവും അന്ന് നടത്തപ്പെടുന്നു .
അയര്‍ലണ്ടിലുള്ള എല്ലാ ക്‌നാനായ കുടുംബങ്ങളേയും ഈസ്റ്റര്‍ ആഘോഷ വേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മറ്റിയംഗങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല