സ്വന്തം ലേഖകന്‍: ഈജിപ്തിലെ ജീവകാരുണ്യ ലേലത്തിന് ഷൂ ഊരി നല്‍കിയ ഫുട്‌ബോള്‍ താരം മെസി പിടിച്ച പുലിവാല്‍. സൂപ്പര്‍താരം കാലില്‍ ഇടുന്ന ബൂട്ട് ദാനം ചെയ്ത് ഈജിപ്ഷ്യന്‍ ജനതയെ മൊത്തം അപമാനിച്ചു എന്നാണ് ചില ഈജിപ്ഷ്യന്‍ രാഷ്ട്രീയക്കാരുടേയും മാധ്യമങ്ങളുടേയും ആരോപണം.
ഒരു സ്പാനീഷ് ടിവിയിലെ യെസ് അയാം ഫേമസ് എന്ന ഷോയിലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താന്‍ ലേലം ചെയ്യാനായി മെസ്സി തന്റെ ഒരു ജോഡി ബൂട്ട് അഴിച്ചു നല്‍കിയത്. സംഘാടകര്‍ ബൂട്ട് സ്വീകരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് അറിയിക്കുകയും ചെയ്തു.
എന്നാല്‍ ഈജിപ്ഷ്യന്‍ ചാനല്‍ അവതാരകനും, ഈജിപ്ഷ്യന്‍ പാര്‍ലമെന്റ് അംഗവുമായ സയ്ദ് ഹുസൈന്‍ തന്റെ ഷൂ ഊരി അത് മെസ്സിക്കു ദാനം ചെയ്യുമെന്ന് പറഞ്ഞ് രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സീസിയെ ആക്രമിക്കാനും പ്രതിപക്ഷം മെസിയുടെ ബൂട്ട് ആയുധമാക്കി. അല്‍സീസിയുടെ ജനതക്ക് മെസ്സിയുടെ ഷൂ എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ പ്രതിഷേധം അലയടിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല