സ്വന്ത ലേഖകന്‍: ഗര്‍ഭച്ഛിദ്രം നടത്തിയ സ്ത്രീകളെ ശിക്ഷിക്കണമെന്ന് റിപ്പബ്ലിക്കനായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. വിസ്?കോണ്‍സന്‍ സംസ്ഥാനത്തെ പ്രൈമറിക്ക്? മുമ്പ്? എം.എസ്?.എന്‍.ബി.സി ചാനല്‍ നടത്തിയ ചര്‍ച്ചയിലാണ്? ട്രംപ്? വിവാദ പ്രസ്?താവന നടത്തിയത്?.
മുസ്ലീങ്ങള്‍ക്കെതിരായ പ്രസംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ട്രംപിന്റെ അഭിപ്രായങ്ങളിലുള്ള വിവാദങ്ങള്‍ നിലനില്‍ക്കവെയാണ് പുതിയ പ്രസ്താന. ഗര്‍ഭച്ഛിദ്ര വിഷയം സ്റ്റേറ്റ് കൈകാര്യം ചെയ്യണമെന്നും ഗര്‍ഭച്ഛിദ്രം നടത്തിക്കൊടുക്കുന്ന ഡോക്ടര്‍മാരെയും പ്രതികളാക്കണമെന്നും ട്രംപ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
ട്രംപിന്റെ പ്രസ്താവനക്കെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ എപ്പോഴും വലിയ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഗര്‍ഭച്ഛിദ്രവും അതു സംബന്ധിച്ച നിയമങ്ങളും. 40 വര്‍ഷം മുമ്പ് സുപ്രീം കോടതി ഗര്‍ഭച്ഛിദ്രം രാജ്യത്ത് നിയമ വിധേയമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല