സ്വന്തം ലേഖകന്‍: ചരിത്രത്തില്‍ ആദ്യമായി അറബി സംഗീത റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടിക്ക് കിരീടം. ഷാര്‍ജ ടിവിയുടെ അറബി സംഗീത റിയാലിറ്റിഷോയില്‍ എറണാകുളം സ്വദേശിയുടെ മകള്‍ മീനാക്ഷി എന്ന ഏഴാം ക്ലാസുകാരിയാണ് ഒന്നാമതെത്തിയത്. വ്യാഴാഴ്ച രാത്രി നടന്ന ഫൈനലില്‍ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ: സുല്‍ത്താന്‍ ബിന്‍ മുഹമ്മദില്‍ നിന്നും മീനാക്ഷി സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
ഷാര്‍ജ ജെംസ് മില്ലനിയം സ്‌കൂളിലെ ഏഴാം ക്‌ളാസ്സുകാരിയായ മീനാക്ഷി അറബ് സംഗീത പരിപാടിയായ മുന്‍ഷിദ് ഷാര്‍ജയുടെ എട്ടാം സീസണിലാണ് വിജയിയായത്. ഷാര്‍ജാ ടിവി കുട്ടികള്‍ക്കായി ഒരുക്കിയ സംഗീത റിയാലിറ്റി ഷോയുടെ ഫൈനലില്‍ അറബ് വംശജരായ ഏഴു പേരെ മറികടന്നായിരുന്നു മീനാക്ഷിയുടെ നേട്ടം.
91 രാജ്യങ്ങളില്‍ നിന്നായി 1,14,251 പേര്‍ മീനാക്ഷിക്ക് വോട്ട് ചെയ്തു. മത്സരത്തില്‍ അറബിയല്ലാത്ത ഏക കുട്ടിയായിട്ടും തനി അറബി ഗാനങ്ങളില്‍ അസാധാരണ മികവ് തെളിയിച്ചാണ് മീനാക്ഷി ഫൈനലില്‍ എത്തിയത്. അഞ്ചു വര്‍ഷമായി സംഗീതം പഠിക്കുന്ന മീനാക്ഷി യുഎഇയില്‍ എഞ്ചിനീയറായ ജയകുമാറിന്റെയും ആയുര്‍വേദ ഡോക്ടര്‍ രേഖയുടേയും മകളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല