സ്വന്തം ലേഖകന്‍: ഇന്ത്യയുടെ അര്‍ദ്ധ ബുള്ളറ്റ് ട്രെയില്‍ ഏപ്രില്‍ 5 മുതല്‍ ഓട്ടം തുടങ്ങും. രാജ്യത്തെ ഏറ്റവും വേഗതയേറിയ സെമി ബുള്ളറ്റ് ട്രെയിന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗതിമാന്‍ എക്‌സ്പ്രസ് ഡല്‍ഹിയില്‍ നിന്നും ആഗ്രയിലേക്കാണ് കന്നി ഓട്ടം നടത്തുക.
ഏപ്രില്‍ അഞ്ചിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു റെയില്‍ ഭവനില്‍ നിന്നും റിമോര്‍ട്ട് കണ്‍ട്രോള്‍ വഴി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. നിസാമുദ്ദീന്‍ മുതല്‍ ആഗ്ര വരെയാണ് ആദ്യ സര്‍വീസ്. എക്‌സിക്യൂട്ടീവ് കോച്ചും ചെയര്‍ കാറും ഉള്‍പ്പെടെ 12 കോച്ചുകളാണ് ഗതിമാനില്‍ ഉള്ളത്.
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയുള്ള ഗതിമാന്‍ എക്‌സ്പ്രസിന് ഡല്‍ഹിയില്‍ നിന്നും ആഗ്രയിലെത്താന്‍ വെറും നൂറു മിനിട്ട് മതിയാകും. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും യാത്രയില്‍ ലഭ്യമാകും. ശതാബ്ദിയുടെ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കാകും ഗതിമാന്‍ എക്‌സ്പ്രസ് യാത്രക്കാരില്‍ നിന്നും ഈടാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല