സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയില്‍, വിവിധ കരാറുകളില്‍ ഒപ്പുവക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ച് സൗദിയിലെത്തിയ പ്രധാനമന്ത്രിയെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന്റെ റോയല്‍ ടെര്‍മിനലില്‍ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുള്‍അസീസ് രാജകുമാരന്‍ വരവേറ്റു.
തുടര്‍ന്ന് സൗദി ഭരാണാധികാരി സല്‍മാന്‍ രാജാവുമായി കിങ് സൗദ് കൊട്ടാരത്തില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തി. സൗദിയില്‍ എത്തിയതായി അറബിയിലും ഇംഗ്ലീഷിലും ട്വീറ്റ് ചെയ്ത മോഡി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനെക്കുടറിച്ചും സൂചന നല്‍കി.
റിയാദിലെ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ ക്ഷണിക്കപ്പെട്ട 700 ഓളം ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളിലായി 75,000 കോടി ഡോളറിന്റെ നിക്ഷേപക പദ്ധതികളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല