സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിമാനത്തില്‍ നിന്ന് അറബ് മുസ്ലീം കുടുംബത്തെ സുരക്ഷാ കാരണങ്ങളാള്‍ ഇറക്കിവിട്ടതായി പരാതി. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ പൈലറ്റാണ് മുസ്ലീം കുടുംബത്തെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടത്.
ഷിക്കാഗോയില്‍നിന്നു വാഷിങ്ടണിലേക്ക് പോകാനായി വിമാനത്തില്‍ കയറിയതായിരുന്നു അറബ് അമേരിക്കാരായ ഈമാന്‍ ആമി സാദും ഭര്‍ത്താവും മൂന്നു മക്കളും. വിമാനം പറന്നുയരുന്നതിന് തൊട്ടുമുന്‍പ് ഇവരോട് കുടുംബസമേതം വിമാനത്തില്‍ നിന്നിറങ്ങാന്‍ പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു.
തങ്ങളോട് പുറത്തിറങ്ങിപ്പോകാന്‍ പൈലറ്റ് ആവശ്യപ്പെടുന്ന വിഡിയോയും ഇവര്‍ പകര്‍ത്തി. ഇതു വിവേചനമല്ലേ എന്നു ചോദിച്ച ഈമാനോട് സുരക്ഷാ കാരണങ്ങളാലാണ് പുറത്തിറക്കുന്നതെന്നായിരുന്നു പൈലറ്റിന്റെ മറുപടി.
സംഭവം പുറത്തായതോടെ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ വിശദീകരണം ആവശ്യപ്പെട്ട് രംഗത്തെത്തി. വിമാനക്കമ്പനി ഈമാന്‍ ആമിയുടെ കുടുംബത്തോട് മാപ്പു ചോദിക്കുകയും മറ്റൊരു വിമാനത്തില്‍ കയറ്റിയയച്ച് വിവാദത്തില്‍ നിന്ന് തലയൂരുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല