1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2016

സ്വന്തം ലേഖകന്‍: അങ്ങനെ നായയും പൈലറ്റായി, വിമാനം പറത്തിയത് 3000 അടി ഉയരത്തില്‍. സ്റ്റാഫോര്‍ഡിലാണ് രണ്ടര വയസുകാരനായ ഷാഡോ എന്ന നായക്കുട്ടി വിമാനം പറത്തിയത്. 1,20,000 നായകളില്‍ നിന്നായിരുന്നു ഷാഡോയെ ഇതിനായി തെരഞ്ഞെടുത്തത്.

സ്‌കൈ വണ്‍ ചാനലിന്റെ ഡോഗ്‌സ് മൈറ്റ് ഫാള്‍ എന്ന പരിപാടിയുടെ ഭാഗമായായിരുന്നു ബുള്‍ ടെറിയര്‍കോളി ഇനത്തില്‍പ്പെട്ട ഷാഡോയുടെ വിമാനം പറത്തല്‍. മണിക്കൂറില്‍ 115 കീലോമിറ്റര്‍ സ്പീഡിലാണ് ഷാഡോ വിമാനം പറത്തിയത്.

ഒപ്പം പൈലറ്റായ ആദം നിര്‍ദേശങ്ങള്‍ നല്‍കി കൂടെയിരുന്നു. നായകളടെ കഴിവുകള്‍ ലോകത്തെ അറിയിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പിന്തുണയോടെയായിരുന്നു ഷാഡോയുടെ പറക്കല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.