സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ബന്ധനത്തേക്കാള്‍ ഇഷ്ടം യൂറോപ്പിലെ സ്വാതന്ത്യമെന്ന് ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ആദ്യ ഭാര്യ. സ്വീഡിഷ് മാധ്യമമായ ഡെയ്‌ലി എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു 28 കാരിയായ സജാ അല്‍ ദുലൈമി.
സ്ത്രീകള്‍ക്ക് വേണ്ടത് അവകാശവും സ്വാതന്ത്ര്യവുമാണെന്നും അവര്‍ പറഞ്ഞു. ഒന്നിലും പങ്കാളിത്തമില്ലെങ്കിലും ഭീകരവാദിയായി ചിത്രീകരിക്കപ്പെട്ടയാളാണ് താന്‍. എന്നാല്‍ തനിക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കണമെന്നും അവര്‍ പറഞ്ഞു. ശരിയത്ത് നിയമങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് സ്ത്രീകള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യവും അവകാശവും ആണെന്നായിരുന്നു ദുലൈമിയുടെ മറുപടി.
ഭീകര ബന്ധം ആരോപിച്ച് 2014 ല്‍ പിടിയിലായ ദുലൈമി മാസങ്ങള്‍ക്ക് മുമ്പാണ് ലെബനീസ് ജയിലില്‍ നിന്നും മോചിതയായത്. തനിക്ക് യൂറോപ്പിലേക്ക് പോകണമെന്നും അവിടെ പഠിക്കണമെന്നും ഇവരുടെ ഏഴു വയസ്സുകാരിയായ മകള്‍ ഹഗര്‍ പറഞ്ഞു. ഡിഎന്‍എ പരിശോധനയില്‍ ഇവര്‍ ബാഗ്ദാദിയുടെ മകള്‍ തന്നെയാണെന്ന് ലബനീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സാമ്പത്തികശേഷിയുള്ള ഒരു ഇറാഖി കുടുംബത്തില്‍ പിറന്ന ദുലൈമി സദ്ദാം ഹുസൈന്റെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനെയാണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഇരട്ടകള്‍ പിറക്കുകയും ചെയ്തു. വിധവയായതിന് ശേഷം പിതാവിന്റെ നിര്‍ദേശ പ്രകാരം 2008 ല്‍ ആദ്യ ബന്ധത്തിലെ കുട്ടികളുമായി കഴിയുന്ന അല്‍ബാഗ്ദാദിയെ രണ്ടാമത് വിവാഹം ചെയ്യുകയായിരുന്നു.
ഒരു സാധാരണ സര്‍വകലാശാലാ അധ്യാപകന്‍ ആയിരിക്കെയാണ് ബാഗ്ദാദിയെ ദുലൈമി പങ്കാളിയാക്കിയത്. ബാഗ്ദാദിയുമായി പിന്നീട് വിവാഹമോചനം നേടിയ ദുലൈമി ഒരു പാലസ്തീനിയെ വിവാഹം കഴിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല