1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2016

സ്വന്തം ലേഖകന്‍: ഭീകരാക്രമണത്തെ തുടര്‍ന്ന് അടച്ചിട്ട ബ്രസല്‍സ് വിമാനത്താവളം സാധാരണ നിലയിലേക്ക്, ഭാഗികമായി പ്രവര്‍ത്തനം തുടങ്ങി. ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്ന് വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു.

മാര്‍ച്ച് 22 നാണ് മൂന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വിമാനത്താവളത്തില്‍ സ്‌ഫോടനങ്ങള്‍ നടത്തിയത്. ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ വിമാനത്താവളം അടക്കുകയായിരുന്നു.

മൂന്നു വിമാനങ്ങളാണു തുറന്നതിനു ശേഷം ബ്രസല്‍സില്‍നിന്നു പറന്നുയര്‍ന്നത്. ഫറൊ, ഏഥന്‍സ്, ടുറിന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. വീണ്ടും തുറന്നെങ്കിലും കനത്ത സുരക്ഷാ വലയത്തിലാണ് വിമാനത്താവളം.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്ത പശ്ചാത്തലത്തില്‍ ബല്‍ജിയം അന്വേഷണം ശക്തമാക്കി. ഒപ്പം ആക്രമണം നടത്തിയ ഭീകരര്‍ക്ക് പാരീസ് ആക്രമണങ്ങളുമായുള്ള ബന്ധവും പരിശോധിക്കുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.