പ്രസ്റ്റണ്‍: മാര്‍ തോമശ്ലീഹായുടെ ദുക്റാന തിരുന്നാള്‍ പ്രസ്റ്റണില്‍ ആഘോഷിക്കുന്നു. ജൂലൈ 3ന് ഞായറാഴ്ച പ്രെസ്റ്റണ് സെന്റ് ജോസഫ് ദേവാലയത്തില്‍ വൈകുന്നേരം 4 മണിക്ക് ലദീഞ്ഞ്, ജപമാല തുടര്‍ന്ന് 4.30ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന ആരംഭിക്കും. ഫാ.ജോ ഇരുപ്പക്കാട്ട് (എഡിറ്റര്‍, സെന്റ് പോള്‍സ്, ലണ്ടന്‍) മുഖ്യ കാര്‍മ്മികത്വം വഹിക്കും. പ്രെസ്റ്റണ് ഫോറോന വികാരി റവ..ഫാ.ടോം സിംഗിള്‍ടണ്‍ തിരുവചന സന്ദേശം നല്‍കുന്നതാണ്. 6 മണിക്ക് പ്രദക്ഷിണം തുടര്‍ന്ന് ഫാ.തോമസ് കളപ്പുര ആശിര്‍വ്വാദ പ്രാര്‍ത്ഥന അര്‍പ്പിക്കും. 6.30ന് കലാസന്ധ്യ. ലങ്കാസ്റ്റര്‍ രൂപതാദ്ധ്യക്ഷന് റൈറ്റ് റവ.ഡോ.മൈക്കിള്‍ ക്യാപ്ബെല്‍ തിരുന്നാള്‍ സന്ദേശം നല്‍കുന്നതാണ്. സ്നേഹ വിരുന്നോടെ ദുക്റാന തിരുന്നാള്‍ സമാപിക്കും. സെബാസ്ത്യനോസിന്റെ മാദ്ധ്യസ്ഥം പ്രാപിക്കുന്നതിനായി കഴുന്നെടുക്കുവാന് സൗകര്യമുണ്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല