സ്വന്തം ലേഖകന്‍: യെമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്റെ മോചനം ഉടനെന്ന് റിപ്പോര്‍ട്ട്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതന് ഫാ. ടോം ഉഴുന്നാലില്‍ പൂര്‍ണ സുരക്ഷിതനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉഴുന്നാലിന്റെ മോചനത്തിനായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇന്ത്യക്കുവേണ്ടി ചില ജീവകാരുണ്യ സംഘടനാ പ്രതിനിധികള്‍ സംഘവുമായി ബന്ധപ്പെട്ടതായാണ് സൂചന.
ഈ ചര്‍ച്ചകള്‍ ഫലം കാണുകയാണെങ്കില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഉഴുന്നാലില്‍ മോചിതനായേക്കും. ഫാ. ടോം ആക്രമിക്കപ്പെട്ടെന്ന മട്ടില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്നും സുരക്ഷിതനാണെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിച്ച കാത്തലിക് ബിഷപ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ഭാരവാഹികളെ അറിയിച്ചിരുന്നു.
ഉഴുന്നാലിന്റെ മോചന ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല