സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂള്‍ സര്‍വകലാശാലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് രാസായുധ നിര്‍മ്മാണം നടത്തുന്നതായി കണ്ടെത്തല്‍. സര്‍വകലാശാലയിലെ രസതന്ത്ര ലാബില്‍ ഭീകരര്‍ രാസായുധം അടക്കമുള്ളവ വികസിപ്പിക്കുന്നാതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ലാബില്‍ ഒരു വര്‍ഷമായി സ്ഫോടവസ്തു നിര്‍മാണത്തില്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാഖി സേനക്കെതിരായ ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മൊസൂള്‍ സര്‍വകലാശാലയെ രാസായുധ പരീക്ഷണ ശാലയാക്കിയത്. പെറോക്സൈഡ് അടിസ്ഥാനമാക്കിയുള്ള രാസായുധം നിര്‍മിക്കാനും പാരീസിലും ബ്രസ്സല്‍സിലും ഉപയോഗിച്ച രീതിയില്‍ മാരകശേഷിയുള്ള ചാവേര്‍ ബോംബുകള്‍ നിര്‍മിക്കാനും ഇതോടെ ഐഎസിന് കഴിഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലാബ് സൗകര്യങ്ങളുള്ള സര്‍വകലാശാലയാണ് മൊസൂള്‍ സര്‍വകലാശാല. 2014 ലാണ് ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂള്‍ ഐഎസ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഇറാഖി സേന നടത്തിയ ആക്രമണത്തില്‍ നഗരത്തിന്റെ നല്ലൊരു ഭാഗത്തിന്റെ നിയന്ത്രണം നേടാന്‍ കഴിഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല