സ്വന്തം ലേഖകന്‍: ബ്രസല്‍സ് മാതൃകയില്‍ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്, ബ്രിട്ടന്‍ കനത്ത സുരക്ഷാ വലയത്തില്‍. ബ്രിട്ടനിലെ പ്രധാന വിമാനത്താവളങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികളാണ് രഹസ്യ റിപ്പോര്‍ട്ട് നല്‍കിയത്.
ഹീത്രു, ഗാറ്റ്വിക്, സ്റ്റാന്‍സ്റ്റഡ് അടക്കമുള്ള വിമാനത്താവളങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രഹസ്യാന്വേഷണ സംഘടനകളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി.
പാസ്‌പോര്‍ട്ടും വിമാനടിക്കറ്റും ഉള്ളവരെ മാത്രമേ വിമാനത്താവളത്തിലേക്ക് കടത്തിവിടുന്നുള്ളൂ. കൂടാതെ വിമാനത്താവളങ്ങളും പരിസരവും ശക്തമായ നിരീക്ഷണത്തിലുമാണ്. കഴിഞ്ഞയാഴ്ച ബ്രസല്‍സിലെ വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനങ്ങളില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല