സാബു ചുണ്ടക്കാട്ടില്‍: ലിറ്റില്‍ഹാംപ്ടണ്‍ ഫാമിലി എന്‍ഡേര്‍മെന്റിന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍, വിഷൂ ആഘോഷങ്ങള്‍ ഏപ്രില്‍ രണ്ടിന് ലിറ്റില്‍ഹാംപ്ടണ്‍ യൂണൈറ്റഡ് ചര്‍ച്ച് ഹാളില്‍ പ്രസിഡന്റ് ജോസഫ് ഗ്രിഗറിയുടെ അദ്ധ്യക്ഷതയില്‍ നടന്നു. പുതുതായി തിരഞ്ഞെടുത്ത ഭരണസമിതി അംഗങ്ങള്‍ ജോസ് മുണ്ടനാട് മുന്‍പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഉത്ഘാടനവും ഈസ്റ്റര്‍ വിഷൂ സന്ദേശവും ജോസ് മുണ്ടനാട് നിര്‍വഹിച്ചു. ചടങ്ങില്‍ ലൈഫിന്റെ പുതുവര്‍ഷ പ്ലാനര്‍ ടിറ്റി വിപിന്റെ മാതാപിതാക്കള്‍ പ്രകാശനം ചെയ്തു.
ജോസഫ് ഗ്രിഗറി അദ്ധ്യക്ഷ പ്രസംഗവും അന്തരിച്ച കലാകാരന്മാരെ അനുസ്മരിച്ചു കൊണ്ടുള്ള പ്രഭാഷണവും നടത്തി. വൈസ് പ്രസിഡന്റ് ജീന ജോസ് കൂടത്തിനായി സ്വാഗതവും മുന്‍ പ്രസിഡന്റ് മേരി സണ്ണി, സ്റ്റീഫന്‍ തോമസ് തുടങ്ങിയവര്‍ ആശംസകളും സെക്രട്ടറി സജി മാമ്പിള്ളി നന്ദിയും പറഞ്ഞു.
കുട്ടികള്‍ക്കായി നടത്തിയ പ്രസംഗ മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജോയല്‍ ജോസ് മുണ്ടനാട് ഒന്നാം സ്ഥാനവും ലൂക്ക് ജോസ് കൂടത്തിനാല്‍ രണ്ടാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മരിയ സണ്ണി ഒന്നാം സ്ഥാനവും റിതിക ഷിബു രണ്ടാം സ്ഥാനവും നേടി.
ലൈഫ് കുടുംബാംഗങ്ങളുടെ ഒരുമയ്ക്കായുള്ള പ്രവര്‍ത്തനങ്ങളേയും എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളും ആശയവിനിമയവും അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചു കൊണ്ട് ലൈഫിലെ ഒരംഗത്തിന് എവര്‍റോളിംഗ് ട്രോഫിയും 51 പൗണ്ടും സമ്മാനമായി നല്കാന് യോഗത്തില്‍ തീരുമാനമായി. സ്നേഹവിരുന്നില്‍ എല്ലാ ലൈഫ് കുടുംബാംഗങ്ങളും പങ്കു ചേര്‍ന്നു.
പരിപാടികളോട് അനുബന്ധിച്ച് ഒ.എന്‍.വി കുറുപ്പ്, കലാഭവന്‍ മണി, കല്‍പ്പന, വി.ഡി. രാജപ്പന്, ജിഷ്ണു, രാജേഷ് പിള്ള, ഷാന്‍ ജോണ്സണ് എന്നിവരെ അനുസ്മരിച്ചുകൊണ്ട് പ്രിയ ജോമോന്, ഷിബു അബ്രഹാം, ജോമോന് കുമരകം, ഡാനി, മനു ചെറിയാന്, ബിജോ കുഞ്ചെറിയ, അനുമോള്‍, ടിജി,ലെറ്റ്മി ജോസ് സാബു, ക്ലീറ്റസ് എന്നിവരുടെ ഗാനമേള സദസ്സിനെ കോരിത്തരിപ്പിച്ചു. നിഷ ജിതു, ലിയ ജിബിനും പ്രധാന അവതാരകരായിരുന്നു. പരിപാടികള്‍ വിജയിപ്പിക്കാന്‍ സഹകരിച്ച എല്ലാവര്ക്കും ലൈഫ് ടീം 2016 ന്റെ നന്ദി അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല