ടോം ജോസ് തടിയംപാട്: ലിവര്‍പൂളില്‍ വൃതിസ്തമായ പ്രവര്‍ത്തനത്തില്‍കൂടി എന്നും പുതുമ നിലനിര്‍ത്തുന്ന മലയാളി അസോസിയേഷനായ, ഏഷ്യന്‍ കള്‍ച്ചര്‍ അസോസിയേഷന് (ACAL )ന്റെ നേതൃത്തത്തില്‍ എല്ലാവര്‍ഷവും നടക്കുന്ന നേഴ്സ്സ് ഡേ ആഘോഷവും കുടുംബ സംഗമവും. അതോടൊപ്പം ഈ വര്‍ഷം പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന അസോസിയേഷന്റെ പത്താം വാര്‍ഷികവും പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുന്നു. ACAL എന്നാല്‍ ഒരു മലയാളി അസോസിയേഷന്റെ ഔദ്യോഗികതകള്‍ ഒന്നും ഇല്ലാതെ ഫാസക്കര്‍ലി മേഘലയില്‍ . പ്രവര്‍ത്തിക്കുന്ന ഒരു സൗഹൃദ കുടുംബ കൂട്ടായ്മ കൂടിയാണ്.
ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടികൊണ്ട് UK യിലെ അറിയപ്പെടുന്ന സംഗീത ട്രുപ്പ്ആയ ലിറ്റില്‍ എയിഞ്ചല്‍സ് ഒരുക്കുന്ന സംഗീത നിശ ഉണ്ടായിരിക്കും. പരിപാടികള്‍ മെയ് മാസം 7 നു വൈകുന്നേരം 6 മണിക്ക് ഐന്റി സൈന്റ്റ് ഗിലീസ് ചര്‍ച്ച് പരിഷ് ഹാളില്‍ ആരംഭിക്കും.
പത്തു വര്‍ഷം മുന്‍പ് ശ്രീ വിന്‍സെന്റ് ബെനഡിക്ട്, പ്രസിഡന്റ് ആയി തുടക്കമിട്ട ACAL എന്ന മലയാളി സംഘടന എല്ലാ വര്‍ഷവും ഓണാഘോഷവും നേഴ്സ്സ് ഡേ ആഘോഷവും ഉള്‍പ്പെടെ ഒട്ടേറെ വിതൃസ്തമായ പരിപാടികളില്‍ കൂടി ഇതിനോടകം U K മലയാളികളുടെ ശ്രദ്ധ നേടി കഴിഞ്ഞു.
പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുവാന്‍ താഴെ കാണുന്ന നമ്പരില്‍ ബന്ധപ്പെടുക, തോമസ് ജോര്‍ജ് സാബു ജോര്‍ജ്.
പരിപാടി നടക്കുന്ന സ്ഥലവും പോസ്റ്റ് കോഡും,
Venue St Giles Church Parish Hall
Aitnree Lane, L10 8LE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല