സ്വന്തം ലേഖകന്‍: ഇന്ത്യയുടെ അര്‍ധ ബുള്ളറ്റ് തീവണ്ടി ഗതിമാന്‍ എക്സ്പ്രസ് കുതിച്ചു തുടങ്ങി, കന്നിയോട്ടം തൃപ്തികരം. റയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് തീവണ്ടി ഫ്ലാഗ്ഓഫ് ചെയ്തത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടിയായ ഗതിമാന്റെ കുതിപ്പ്.
ന്യൂഡല്‍ഹി ഹസ്റത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍നിന്ന് ടൂറിസ്റ്റ് നഗരമായ ആഗ്രയിലേക്ക് ആഴ്ചയില്‍ ആറു ദിവസമാണ് വണ്ടി ഓടുന്നത്. രണ്ട് എക്സിക്യൂട്ടിവ് ചെയര്‍കാര്‍ കോച്ചുകളും എട്ട് എ.സി ചെയര്‍ കാര്‍ കോച്ചുകളും ഗതിമാനിലുണ്ട്. എക്സിക്യൂട്ടിവ് ക്ളാസില്‍ 1365 രൂപയും ചെയര്‍കാറില്‍ 690 രൂപയുമാണ് നിരക്ക്.
പഞ്ചാബിലെ കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയിലാണ് ഗതിമാനിന്റെ കോച്ചുകള്‍ നിര്‍മിച്ചത്. ട്രെയിനിലെ ബയോ ടോയ് ലറ്റുകള്‍ വികസിപ്പിച്ചിരിക്കുന്നത് ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പറേഷനാണ്. 50 കോടി രൂപയാണ് ട്രെയിനിന്റെ നിര്‍മാണ ചെലവ്. ഗതിമാന കുതിപ്പു തുടങ്ങിയതോടെ 140150 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്ന ശതാബ്ദി എക്സ്പ്രസ് രണ്ടാം സ്ഥാനത്തായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല