1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2016

മാത്യൂ ജോസഫ് (സന്ദര്‍ലാന്‍ഡ്): ഹെക്‌സം ആന്‍ഡ് ന്യൂ കാസ്സില്‍ രൂപത സീറോ മലബാര് കമ്മ്യു ന്നിട്ടി യുടെ നേതൃത്ത്വത്തില്‍ ഏപ്രില്‍ 9 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ രൂപതയിലെ മൂന്ന് മാസ് സെന്റെരുകളില്‍; ന്യൂ കാസ്സില്‍ , സന്ദര്‌ലാന്ഡ് , ഡാര്‍ലിംഗ്‌ട്ടെന്‍ ; നിന്നുമുള്ള വിശ്വാസികള്‍ ബൈബിള്‍ ഫെസ്‌റിവല്‍ ’16 നു ഒരുമിച്ചു കൂടുന്നു. തങ്ങള്‍ക്കു പൈതൃകമായി കിട്ടിയ വിശ്വാസത്തെ പ്രഘോഷിക്കുകയും അത് തലമുറകള്ക്ക് മാതൃകയാകും വിധം ജീവിതത്തില്‍ കാണിച്ചു കൊടുക്കുകയും ചെയ്യുന്ന ദൈവ സമൂഹ മായി
വളരുന്ന മലയാളി കത്തോലിക്ക സമൂഹം മറ്റുള്ള ജനവിഭാഗങ്ങല്ക്ക് എന്നും ഒരു ചൈതന്യ ശക്തിയായി നിലകൊള്ളുന്നു . ആരോഗ്യ കരമായ മത്സരത്തിനു വേദിയാകുന്ന ആദ്യ കലാ മാമാങ്കത്തിന് രാവിലെ പത്തുമണിക്ക് രൂപത ചാപ്ലിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വഹിക്കുന്നോതോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും . മൂന്ന് സെന്റര് കളില്‍ നിന്നുമുള്ള വിശ്വാസികള്‍ ഒന്നടങ്കം പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു . രാവിലെ പത്തിന് സെ. ജോസെഫ്‌സ് പരിഷ് ഹാളിന്റെ വിവിധ സ്‌റെജുകളില്‍ നടക്കുന്ന വിവിധ മത്സരങ്ങള്‍ വൈകുന്നേരത്തോടെ സ്ടീല്‌സ് ക്ലബ് ഹാളില്‍ പരിസമാപ്തിയാകും . സെ. ജോസെഫ്‌സ് ചര്ച് വികാരി ബഹു. ഫാ. മൈക്കില്‍ മക്കോയ് മുഖ്യധിധിയും ബഹു. ഫാ. മരിയ ദാസ് ആശംസകളും അര്പ്പിക്കാനായി സന്നിഹതാനാകുന്ന വര്ണ ശബളമായ സമാപന സമ്മേളനത്തില്‍ രൂപതയിലെ മറ്റു വൈദീകരുടെ സഹകരണവും പ്രതീക്ഷിക്കുന്നു . രൂപതയിലെ ആദ്യ ബൈബിള്‍ കലോല്‌സവത്തിനെ വരവേല്ക്കാന്‍ താല്പര്യപൂര്വം ഏവരും ഒരുങ്ങികഴിഞ്ഞു . പങ്കെടുക്കാന്‍ താല്പ്പര്യുള്ള ഏവരും മാസ് സെന്റര് കമ്മിറ്റി അംഗങ്ങളുമായി ബന്ധ പെടന്നമെന്നു ഓര്മിപ്പിക്കുന്നു . സീറോ മലബാര് ചാപ്ലിന്‍ ബഹു. ഫാ. സജി തോട്ടത്തിലിന്റെ നേതൃത്ത്വത്തിലുള്ള രൂപതകമ്മിറ്റിയാണ് കലോത്സവം സംഘടിപ്പിക്കുന്നത് .
കലോത്സവ വേദി : സെ. ജോസെഫ്‌സ് പാരിഷ് ഹാള്‍ , സന്ദര് ലാന്ഡ്. SR4 6HP. രാവിലെ 10 മുതല്‍ രജിസ്‌ട്രെഷന്‍ രാവിലെ 9 മുതല്‍ ആരംഭിക്കുന്നതാണ്
കൂടുതല്‍ വിവരങ്ങള്ക്ക് : 07590516672, 07846003328, 07960890398

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.