1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2016

സ്വന്തം ലേഖകന്‍: ‘വിശ്വ വിഖ്യാത തെറി’ എബിവിപി പ്രവര്‍ത്തകര്‍ കത്തിച്ച കോളേജ് മാഗസിന്‍ വീണ്ടും പുറത്തിറങ്ങുന്നു. പ്രധാനമന്ത്രിയെയും നീതിന്യായ വ്യവസ്ഥയെയും അപമാനിക്കുന്നു എന്നാരോപിച്ചാണ് എബിവിപി ഗുരുവായൂരപ്പന്‍ കോളേജ് മാഗസിനായ വിശ്വ വിഖ്യാത തെറി കത്തിച്ചത്.

201415 അധ്യയന വര്‍ഷത്തേക്ക് കോളേജ് യൂണിയന്‍ പ്രസിദ്ധീകരിച്ച മാഗസിന്‍ മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. മാഗസിന്‍ എബിവിപിയുടെ നേതൃത്വത്തില്‍ ക്യാമ്പസിനുള്ളില്‍ തന്നെ തീയിടുകയും പിന്നണീക്കാര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

വംശീയതകളെ രൂക്ഷമായി വിമര്‍ശിക്കുന്ന മാഗസിനില്‍ വെളുത്ത നിറമുള്ള കാറിന് കറുത്ത നിറമുള്ള ടയര്‍ ഉപയോഗിക്കുന്ന കാലമത്രയും വംശീയത തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും വെറുപ്പ് സമാധാനത്തിന്റെയും കറുപ്പ് അശാന്തിയുടെയും പ്രതീകമായി ജനങ്ങള്‍ ഉപയോഗിക്കുന്ന കാലത്തോളം വംശീയത അവസാനിക്കുന്നില്ലെന്നും മംഗല്യത്തിന് വെളുത്ത വസ്ത്രങ്ങളും ദു:ഖ സൂചകമായി കറുത്ത തൂവാലയും ഉപയോഗിക്കുന്നിടത്തോളം വംശീയത അതിന്റെ പാരമ്യതയില്‍ നില്‍ക്കുക തന്നെ ചെയ്യുമെന്നും തുറന്നടിക്കുന്നു.

തെറികളുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന 160 പേജുള്ള മാഗസിനെതിരേ ഏപ്രില്‍ 4 നാണ് എബിവിപി പരാതി നല്‍കിയത്. എസ്എഫ്‌ഐ ഭരിക്കുന്ന കോളേജ് പുറത്തിറക്കിയ മാഗസിന്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നു, മതവിശ്വാസങ്ങളെ വൃണപ്പെടുത്തുന്നു എന്നാണ് എബിവിപിയുടെ ആരോപണം.

അതേസമയം സവര്‍ണ്ണന്റെ പെണ്ണിനെ മോഹിച്ചതിന് കീഴാളനുള്ള ശിക്ഷയാണ് വധശിക്ഷയെന്ന് മാഗസിന്‍ ആരോപിക്കുന്നു. തങ്ങളുടെത് തെറിവിളി മാഗസിനല്ലെന്നും തെറിവിളിക്കപ്പെടേണ്ട വ്യവസ്ഥിതിക്കെതിരായുള്ള പ്രതികരണമാണെന്നും മാഗസിനില്‍ അണിയറക്കാര്‍ വ്യക്തമാക്കി. മാഗസിന്‍ കത്തിച്ചതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ എബിവിപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.