സ്വന്തം ലേഖകന്‍: ഇഷ്ടപ്പെട്ട വനിതാ പൈലറ്റിനെ ഒപ്പം ജോലി ചെയ്യാന്‍ അനുവദിക്കാത്തതില്‍ പൈലറ്റിന്റെ പ്രതിഷേധം, വിമാനം വൈകിയത് രണ്ടു മണിക്കൂര്‍. പൈലറ്റിന്റെ പിടിവാശി മൂലം വലഞ്ഞത് 110 ഓളം യാത്രക്കാരാണ്.
ചെന്നെയില്‍നിന്ന് തിരുവനന്തപുരം വഴി മാലിയിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞയാഴ്ച ജോലിയില്‍നിന്ന് രാജി വെക്കുന്നതായി കത്ത് നല്കിയ പൈലറ്റാണ് അധികൃതരെയും യാത്രക്കാരെയും കുടുക്കിയത്.
ബുധനാഴ്ചത്തെ ജോലിയുടെ സമയക്രമം ചൊവ്വാഴ്ച നല്കിയപ്പോള് സഹ പൈലറ്റായി ഇന്നയാള് വേണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഡല്‍ഹി വിമാനത്തില്‍ അവരെ ജോലിക്ക് നിയോഗിച്ചതിനാല്‍ സാധ്യമല്ലെന്ന് അപ്പോള്‍തന്നെ മേലധികാരി അറിയിക്കുകയും ചെയ്തു.
എന്നാല്‍ അവരില്ലെങ്കില്‍ ജോലിക്കുവരാന്‍ തയാറല്ലെന്നു അറിയിച്ച ഇയാള്‍ തനിക്ക് അസുഖമാണെന്ന് എഴുതി നല്‍കുകയും ചെയ്തു. രാവിലെ ഏഴിനു പുറപ്പെടേണ്ടിയിരുന്ന വിമാനം ഒടുവില്‍ മറ്റൊരു പൈലറ്റിനെ വിളിച്ച് ഒമ്പതരയോടെയാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. വിവാദ പൈലറ്റ് രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല