സ്വന്തം ലേഖകന്‍: ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ അപമാനിക്കുന്നത് യുവതി റെക്കോര്‍ഡ് ചെയ്തു, ഡോക്ടര്‍മാര്‍ വെട്ടിലായി. ശസ്ത്രക്രിയയുടെ മയക്കത്തിലായിരിക്കെ യുവതിയെ പരിഹസിക്കുകയും അവരുടെ അമിതവണ്ണത്തെക്കുറിച്ച് മോശമായി പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത ഡോക്ടര്‍മാരാണ് പുലിവാലു പിടിച്ചത്.
അമേരിക്കയിലെ ഒരു ആശുപത്രിയില്‍ ചികിത്സക്കെത്തിയ എതല്‍ എസ്തര് എന്ന യുവതിയാണ് ഡോക്ടര്‍മാരുടെ സംഭാഷണം കൈയ്യോടെ റെക്കോര്‍ഡ് ചെയ്തത്. ഹെര്‍ണിയ ശസ്ത്രക്രിയക്കിടെയായിരുന്നു ഡോക്ടര്‍മാരുടെ പരിഹാസം. യുവതിയുടെ ശരീരത്തെ പരിഹസിച്ച ഡോക്ടര്‍മാര്‍ അവരുടെ ഭര്‍ത്താവിനോട് സഹതാപം രേഖപ്പെടുത്തുകയും ചെയ്തു.
ശസ്ത്രക്രിയയുടെ ഭാഗമായി മയക്കുന്നതിന് മുമ്പ് തലമുടിക്കുള്ളില്‍ ഒരു റെക്കോര്‍ഡര്‍ സ്ഥാപിച്ചാണ് എസ്തര് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. സംഭവം വിവാദമായതോടെ മാപ്പു പറഞ്ഞ് തലയൂരാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല